സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 30 ദിവസത്തേക്കുകൂടി നീട്ടി
08:33 am 30/6/2017 റിയാദ്: സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 30 ദിവസത്തേക്കുകൂടി നീട്ടി അനുവദിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അതാത് രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങൾ വഴി രേഖകൾ ശരിപ്പെടുത്തി സൗദി വിടാൻ ഒരുങ്ങണമെന്ന് സൗദി ആഭ്യന്തരവകുപ്പ് അറിയിച്ചു. കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നവർക്ക് ജയിൽ, പിഴ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവധി തീരുന്നതോടെ പരിശോധന കര്‍ശനമാക്കാനും രാജ്യത്ത് അനധികൃതമായി തുടരുന്നവരെ പിടികൂടി പരമാവധി ശിക്ഷയും പിഴയും നല്‍കാനുമാണ് ആഭ്യന്തര മന്ത്രാലയം ഉദേശിക്കുന്നത്. ആഭ്യന്തര Read more about സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 30 ദിവസത്തേക്കുകൂടി നീട്ടി[…]