പി എം എഫ് റമദാന്‍ കിറ്റ് വിതരണം അഞ്ചാം ഘട്ടത്തിലേക്ക് അല്‍ ഖര്‍ജില്‍ വിതരണം തുടങ്ങി

06:59 am 9/6/2017


റിയാദ് : പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നേതൃതത്തില്‍ നടന്നുവരുന്ന റമദാന്‍ കിറ്റ് വിതരണം അഞ്ചാം ഘട്ടത്തിലേക്ക് കടന്നു സൗദിയില്ടനീളം നടന്നുവരുന്ന കിറ്റ് വിതരണം റിയാദില്‍ അഞ്ചാം ഘട്ടത്തിലേക്ക് കടന്നു നാഷണല്‍ പ്രസിഡണ്ട് ഡോക്ടര്‍ നാസര്‍ നാഷണല്‍ ജോയിന്‍ സെക്രട്ടറി സവാദ് ആയത്തില്‍ കേരള കോഡിനെറ്റര്‍ ചന്ദ്രസേനന്‍ എന്നിവരുടെ നേതൃത്തത്തില്‍ അല്‍ ഖര്‍ജില്‍ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു അല്‍ഖര്‍ജില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ ഉല്‍പ്ര ദേശത്താണ് ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇന്ത്യക്കാരും അറബി ആഫ്രിക്കന്‍ വംശജരും താമസിക്കുന്ന വിവിധ ടെന്റുകളില്‍ പി എം എഫ് പ്രവര്‍ത്തകര്‍ എത്തിയാണ് അരി, എണ്ണ, പലവ്യഞ്ജനനസാധനകള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത് സൗദിയുടെ വിവധ ഭാഗങ്ങളില്‍ പി എം എഫ് യുണിറ്റ്കളുടെ നേതൃത്തത്തില്‍ കിറ്റ് വിതരണം തുടരുകയാണ്

ഇഫ്താര്‍ സംഗമങ്ങള്‍ ഒഴിവാക്കി പ്രവാസി മലയാളി ഫെഡറേഷന്‍ മരുഭൂമിയില്‍ നടത്തി വരുന്ന ഈ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇതിനകം മറ്റു സംഘടനകളും മാതൃക ആക്കി കഴിഞ്ഞു. സൗദി തല കിറ്റ് വിതരണം തുടക്കം കുറിച്ചത് പി. എം എഫ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ നടന്നുവരുന്ന കിറ്റ് വിതരണത്തിന് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ ,ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്.റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് മുജീബ് കായംകുളം, സെക്രട്ടറി ഷിബു ഉസ്മാന്‍, ഷാജഹാന്‍ ചാവക്കാട്, ഷെരീക് തൈകണ്ടി എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.അഞ്ചാം ഘട്ടത്തിലേക്ക് കടന്ന റമദാന്‍ കിറ്റ് വിതരണം വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നതെന്നും ഈ ജീവ്കാരുന്ന്യ പുണ്ണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകാനും സഹായങ്ങള്‍ എത്തിക്കുന്നതിനും വെക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി പി എം എം നേതാക്കള്‍ അറിയിച്ചു