ജലീറ്റ് ജോര്‍ജ് 2017 ലെ വാലിഡക്‌ടോറിയന്‍

06:56 am 9/6/2017


ഡാലസ്: ഇര്‍വിംഗ് വാലിറാഞ്ചിലുള്ള റാഞ്ച് വ്യൂ ഹൈസ്ക്കൂള്‍ (CFB, ISD) 2017 ലെ വാലിഡക്‌റ്റോറിയന്‍ ആയി ജലീറ്റ് ജോര്‍ജ് ഗ്രാജുവേറ്റ് ചെയ്തു. IB പ്രോഗ്രാമിലും ടഅഠ ലും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്.

ദൈവാനുഗ്രവും അദ്ധ്യാപകരുടെ പ്രോത്‌സാഹനവും കുടുംബത്തിന്റെ പിന്തുണയും ആണ് ഈ വിജയത്തിന്റെ പിന്നില്‍ എന്ന് യു.എന്‍.ടി യിലെ കൊളോസിയത്തില്‍ വച്ച് നടന്ന ഗ്രാജുവേഷന്‍ സെറിമണിയിലെ വാലിഡക്‌ടോറിയല്‍ പ്രസംഗത്തില്‍ ജലീറ്റ് അനുസ്മരിച്ചു. മെഡിസിനില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ജലീറ്റ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ കാക്കല്ലില്‍ ജോര്‍ജ്കുട്ടി തോമസ് സി.പി.എ യുടേയും ജെസി പോള്‍ ജോര്‍ജിന്റെയും മകളാണ്. ബ്രയന്‍ ജോര്‍ജ് സഹോദരന്‍.

വാര്‍ത്ത അയച്ചത്: ലാലി ജോസഫ് ആലപ്പുറത്ത്.