സൗ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി

08:33 am 30/6/2017

റി​യാ​ദ്: സൗ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി അ​നു​വ​ദി​ച്ചു. പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​താ​ത് രാ​ജ്യ​ത്തി​ന്‍റെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ വ​ഴി രേ​ഖ​ക​ൾ ശ​രി​പ്പെ​ടു​ത്തി സൗ​ദി വി​ടാ​ൻ ഒ​രു​ങ്ങ​ണ​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞും സൗ​ദി​യി​ൽ ത​ങ്ങു​ന്ന​വ​ർ​ക്ക് ജ​യി​ൽ, പി​ഴ ശി​ക്ഷ​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി തു​ട​രു​ന്ന​വ​രെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ​യും പി​ഴ​യും ന​ല്‍​കാ​നു​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദേശി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് പു​റ​മെ തൊ​ഴി​ൽ, സാ​മൂ​ഹ്യ​ക്ഷേ​മം, ത​ദേശ​ഭ​ര​ണം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കു​ചേ​രും.