മ​ക്ക​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ ​ശ്ര​മത്തിന് പദ്ധതിയിട്ടത് വിദേശ രാജ‍്യത്തു നിന്നാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം

09:57 am 24/6/2017

റിയാദ്: മ​ക്ക​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ ​ശ്ര​മത്തിന് പദ്ധതിയിട്ടത് വിദേശ രാജ‍്യത്തു നിന്നാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണശ്രമമെന്നും ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ വൃത്തങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ, സൗ​ദി അ​റേ​ബ്യൻ പോ​ലീ​സാണ് ഭീകരാക്രമണ ശ്രമം ത​ക​ർ​ത്തത്. ചാ​വേ​ർ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ‌ മൂ​ന്നു നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു. റ​മ​സാ​നി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന മ​ക്ക​യി​ലെ ഗ്രാ​ൻ​ഡ് മോ​സ്ക് ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഞ്ചു പേ​രെ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിച്ചുണ്ട്.