ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ.

09:33 am 25/6/2017


റി​യാ​ദ്: ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി ക​ണ്ട​തോ​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും അ​യ​ല്‍ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും.

സൗ​ദി സു​പ്രീം കോ​ട​തി​യാ​ണ് മാ​സ​പ്പി​റ​വി ക​ണ്ട വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. റി​യാ​ദ് മേ​ഖ​ല​യി​ലെ മ​ജ്മ​അ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വാ​ന​നി​രീ​ക്ഷ​ണ വി​ഭാ​ഗ​വും തു​മൈ​റി​ലെ മാ​സ​പ്പി​റ നി​രീ​ക്ഷ​ണ സ​മി​തി​യും ശ​നി​യാ​ഴ്ച അ​സ്ത​മ​യ​ത്തി​ന് ശേ​ഷം മാ​സ​പ്പി​റ​വി ക​ണ്ട​താ​യി അ​റി​യി​ച്ചി​രു​ന്നു.