ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.

03:38 PM 30/1/2017 ഓക്ലന്‍ഡ് : ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ഓസീസിനെതിരേ നേടിയത്.ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒന്‍പത് വിക്കറ്റിന് 286 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 147/7 എന്ന നിലയിലേക്ക് ഒരുവേള കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ സ്റ്റോയിന്‍സിന്റെ ഒറ്റയാള്‍ പോരാട്ടം അവരെ വിജയത്തിന് ആറ് റണ്‍സ് അകലെ വരെ എത്തിച്ചു. 117 പന്തില്‍ 146 റണ്‍സ് നേടിയ സ്റ്റോയിന്‍സ് ഓസീസ് പരാജയപ്പെടുമ്ബോഴും അപരാജിതനായി Read more about ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.[…]

നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

03:18 PM 30/1/2017 ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദില്‍ ഒരു സ്വകാര്യഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അടുത്തസുഹൃത്തുക്കളും സിനിമയിലെ സൂപ്പര്‍താരങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം

ലോ അക്കാദമി പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം– കെ.മുരളീധരൻ

03:10 PM 30/01/2017 തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ 48 മണിക്കൂറിനകം പ്രശ്​നപരിഹാരമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരൻ എം.എൽ.എ. ലോ അക്കാദമി ഉൾപ്പെട്ടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയാണ്​ മുരളീധരൻ. അക്കാദമിയിലെ പ്രശ്​നത്തില്‍ ഇനി ​കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പൽ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ലോ അക്കാദമി: പൊതുപ്രശ്​നമെന്ന്​ വി.എസ്​

03:09 PM 30/01/2017 തിരുവന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ വി.എസ്​.അച്യുദാനന്ദ​െൻറ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്​നമാണെന്നും വി.എസ്​ ​പറഞ്ഞു. അധികാര ശക്​തികളെ നിയന്ത്രി​ക്കേണ്ടവർ കീഴടങ്ങരുത്​. അങ്ങനെ സംഭവിച്ചാൽ സമരങ്ങൾ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. നേരത്തെ ലോ അക്കാദമി പ്രശ്​നം വിദ്യാർഥി സമരം മാത്രമാണെന്ന്​ വിദ്യാർഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്​ണൻ സ്വീകരിച്ചിരുന്നത്​.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം.

03:06 pm 30/1/2017 സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം. വറ്റല്‍ മുളകില്‍ തുടങ്ങി ജീരകവും പെരും ജീരകവും ഗരംമസാലയുമടക്കം നിത്യോപയോഗ സാധനങ്ങളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളുടെ അളവ് കൂടുതലുള്ളത്. മാരക വിഷ സാന്നിദ്ധ്യം ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏലയ്ക്കയില്‍ എത്തയോണ്‍ അടക്കം എട്ടിനം കീടനാശിനികളും. വറ്റല്‍ മുളകിലും മുളകു പൊടിയിലും മുളകുപൊടി ചേര്‍ത്ത മസാലക്കൂട്ടുകളിലും എത്തയോണും ക്ലോര്‍പൈറിഫോസും സൈപര്‍മെത്രിനും അടക്കം മാരക Read more about സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം.[…]

ഭരണങ്ങാനത്ത് ഇന്ത്യയിലെ പ്രഥമ ക്‌നാനായ സിറ്റി ഒരുങ്ങുന്നു

11:24 am 30/1/2017 ഭരണങ്ങാനം: ഭാരതത്തിലെ പ്രഥമ ക്‌നാനായ സിറ്റി ഭരണങ്ങാനത്ത് ഒരുങ്ങുന്നു. പാലായില്‍നിന്നും 2 കിലോമീറ്റര്‍ അകലെ, തൊടുപുഴ ഭരണങ്ങാനം ബൈപ്പാസ് റോഡിന്റെ അരികിലായി ക്‌നാനായ കുടുംബങ്ങള്‍ക്ക് മാത്രമായി ഒരു നഗരം എസ്രാ ക്‌നാനായ സിറ്റി എന്ന സ്വപനം പൂവണിയിക്കുവാനായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള മൂന്നു യുവ സംരംഭകര്‍ ചേര്‍ന്നാണ് മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയായില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേരെടുത്ത ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസിന് നേതൃത്വം കൊടുക്കുന്ന സച്ചിന്‍ പാട്ടുമാക്കില്‍, സ്റ്റീഫന്‍ വിലങ്ങുകല്ലുങ്കല്‍, സോജന്‍ പണ്ടാരശേരില്‍ എന്നിവരാണ് Read more about ഭരണങ്ങാനത്ത് ഇന്ത്യയിലെ പ്രഥമ ക്‌നാനായ സിറ്റി ഒരുങ്ങുന്നു[…]

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.

11:20 am 30/1/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. വിദ്യാർഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷഷണർ സി.ഇ ബൈജുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല. അതേസമയം, ലോ അക്കാദമി സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിർദേശം നൽകി. പ്രിൻസിപ്പൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 19 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് Read more about ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.[…]

അ‍ഞ്ച് വര്‍ഷം മുന്‍പേ രാജീവ് ഗാന്ധിയുടെ മരണം സിഐഎ പ്രവചിച്ചിരുന്നു.

11:11 am 30/1/2017 ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അമേരിക്കന്‍ ചാരസംഘടന സി.ഐഎ 1986ല്‍തന്നെ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു എസ് ബന്ധത്തിലും ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സിഐഎ സര്‍ക്കാറിനെ അറിയിച്ചിരുന്നതായി അടുത്തിടെ സി.ഐ.എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്ബതൂരില്‍വെച്ച്‌ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ‘ഇന്ത്യ രാജീവിനുശേഷം’ എന്ന തലക്കെട്ടില്‍ 23 പേജ് വരുന്ന റിപ്പോര്‍ട്ടാണ് 1986 മാര്‍ച്ചില്‍ സി.ഐ.എ തയാറാക്കിയത്. Read more about അ‍ഞ്ച് വര്‍ഷം മുന്‍പേ രാജീവ് ഗാന്ധിയുടെ മരണം സിഐഎ പ്രവചിച്ചിരുന്നു.[…]

ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും

11:10 am 30/1/2017 തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റുമായി ചര്‍ച്ച നടത്തും . ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി . എന്നാല്‍ പ്രിന്‍സിപ്പാള്‍ മാറിയാല്‍ സമരക്കാര്‍ മറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു. കോളേജ് തുറക്കാന്‍ കോടതിയെ സമീപിക്കാനും മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

11:10 am 30/1/2017 പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലമ്ബുഴ അകമലവാരം ആദിവാസി ഊരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി സ്കൂളില്‍ വച്ച്‌ തലകറങ്ങി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അകമലവാരം ഇടിക്കള വീട്ടില്‍ സിനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.