ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.

11:20 am 30/1/2017

download (7)
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. വിദ്യാർഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷഷണർ സി.ഇ ബൈജുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

അതേസമയം, ലോ അക്കാദമി സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിർദേശം നൽകി. പ്രിൻസിപ്പൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 19 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.