ഭരണങ്ങാനത്ത് ഇന്ത്യയിലെ പ്രഥമ ക്‌നാനായ സിറ്റി ഒരുങ്ങുന്നു

11:24 am 30/1/2017

Newsimg1_1877756
ഭരണങ്ങാനം: ഭാരതത്തിലെ പ്രഥമ ക്‌നാനായ സിറ്റി ഭരണങ്ങാനത്ത് ഒരുങ്ങുന്നു. പാലായില്‍നിന്നും 2 കിലോമീറ്റര്‍ അകലെ, തൊടുപുഴ ഭരണങ്ങാനം ബൈപ്പാസ് റോഡിന്റെ അരികിലായി ക്‌നാനായ കുടുംബങ്ങള്‍ക്ക് മാത്രമായി ഒരു നഗരം എസ്രാ ക്‌നാനായ സിറ്റി എന്ന സ്വപനം പൂവണിയിക്കുവാനായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള മൂന്നു യുവ സംരംഭകര്‍ ചേര്‍ന്നാണ് മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയായില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേരെടുത്ത ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസിന് നേതൃത്വം കൊടുക്കുന്ന സച്ചിന്‍ പാട്ടുമാക്കില്‍, സ്റ്റീഫന്‍ വിലങ്ങുകല്ലുങ്കല്‍, സോജന്‍ പണ്ടാരശേരില്‍ എന്നിവരാണ് ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നത്.

ക്‌നാനായ സമുദായം എ.ഡി 345 ല്‍ മലങ്കരയിലേക്ക് കുടിയേറുന്നതിനു മുന്‍പായി എസ്രാ പ്രവാചകന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചു എന്നുള്ള ചരിത്ര സത്യത്തിന്റെ ഓര്‍മ്മക്കായാണ് എസ്രാ ക്‌നാനായ സിറ്റി എന്ന് ഈ പ്രൊജക്റ്റിന് പേര് നല്‍കിയിരിക്കുന്നത്. വിശാലമായ നിരവധി സൗകര്യങ്ങളോടു കൂടിയുള്ള ഒരു ടൌണ്‍ ഷിപ്പ് ആണ് എസ്രാ ക്‌നാനായ സിറ്റികൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡിവിഷന്റെ ഡയറക്ടറും മുന്‍ കെ സി സി ഓ സെക്രട്ടറിയുമായ സച്ചിന്‍ പാട്ടുമാക്കില്‍ അറിയിച്ചു. ആരോഗ്യ പരിപാലനത്തിനായി നേഴ്‌സിങ് കെയര്‍ യൂണിറ്റ്, ആംബുലന്‍സ് സൗകര്യം, ഡോക്ട്ടര്‍മാരുടെ സാന്നിധ്യം, വീല്‍ചെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള ഗതാഗത സംവിധാനങ്ങള്‍, ആയുര്‍വേദിക്ക് & യോഗാ സെന്റര്‍ തുടങ്ങിയവയും , എല്ലാ ദിവസവും കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ചാപ്പല്‍, 24 മണിക്കൂറും സെക്യൂരിറ്റിയുടെയും മാനേജരുടെയും സാന്നിധ്യം, ബ്യൂട്ടി പാര്‍ലര്‍, ഓണ്‍ കോള്‍ ഷോപ്പിങ്ങിനുള്ള സൗകര്യങ്ങള്‍, ക്ലബ്ബ് ഹൌസ്, ആവശ്യാനുസൃത ഡ്രൈവര്‍മാരുടെ ലഭ്യത, ലൈബ്രറി തുടങ്ങിയ നിരവധി സൗകര്യങ്ങളോടു കൂടിയാണ് എസ്രാ ക്‌നാനായ സിറ്റി വിഭാവനം ചെയ്യുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

ചേര്‍പ്പുങ്കല്‍ കല്ലൂര്‍ ക്‌നാനായ ദൈവാലയത്തില്‍ നിന്നും കേവലം അഞ്ചു കിലോമീറ്റര്‍ ദൂരെയായി മാത്രം സ്ഥിതിചെയ്യുന്ന എസ്രാ ക്‌നാനായ സിറ്റി, കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്ന് പറയാവുന്ന ഭരണങ്ങാനത്ത് തന്നെ സ്ഥാപിക്കപെടുവാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് എന്ന് ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസിന്റെ മറ്റൊരു ഡയറക്ടറായ സ്റ്റീഫന്‍ വിലങ്ങുകല്ലുങ്കല്‍ അറിയിച്ചു. ഈ സംരഭത്തിന് ആശീര്‍വാദം നല്‍കിയ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട് പിതാവിനും, സഹോദര സവിശേഷമായ സ്‌നേഹത്തോടെ ഉപദേശങ്ങള്‍ നല്‍കിയ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനും നന്ദി രേഖപ്പെടുത്തുന്നതായും, ആദ്യത്തെ വില്ല ബുക്ക് ചെയ്യുകയും ഈ പ്രൊജക്റ്റിന് പ്രോതാസഹനങ്ങള്‍ നക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫ. ബാബു പൂഴിക്കുന്നേലിനും , പ്രൊജക്റ്റിന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. ടോമി പാട്ടുമാക്കീലിനും സ്‌നേഹവും ബഹുമാനവും അറിയിക്കുന്നതായി പ്രജക്റ്റിന്റെ ഫിനാന്‍സ് ഡയറക്റ്റര്‍ സംയോജന പണ്ടാരശ്ശേരില്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയില്‍ ഹൂസ്റ്റണില്‍ ക്‌നാനായ ഹോംസ് എന്ന പേരില്‍ ഒരു ക്‌നാനായ ടൗണ്‍ഷിപ്പ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും, ഭാരതത്തില്‍ ഇദംപ്രഥമമായാണ് ഇങ്ങിനെ ഒരു സംരംഭം നടത്തപ്പെടുന്നത്. എസ്രാ ക്‌നാനായ സിറ്റിയിലെ ബുക്കിംഗ് മാര്‍ച്ച് 15 ന് ആരംഭിക്കും. ഏപ്രില്‍ 22 നു സ്ഥലത്തിന്റെ വെഞ്ചിരിപ്പ് നടത്തപ്പെടും.

എസ്രാ ക്‌നാനായ സിറ്റി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
സച്ചിന്‍ പാട്ടുമാക്കില്‍ +614 623 3955 / 811 184 5325, സ്റ്റീഫന്‍ വിലങ്ങുകല്ലുങ്കല്‍ : +614 127 91523, സോജന്‍ പണ്ടാരശേരില്‍ : +614 238 61775, ജെറിന്‍ ജോണ്‍ (എസ്രാ ക്‌നാനായ സിറ്റി മാനേജര്‍) 906 175 1393 / 811 184 5235, ജോമറ്റ് മാണി ( സെയില്‍സ് അസ്സോസിയേറ്റ്) 907 275 0000.