ലോ അക്കാദമി പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം– കെ.മുരളീധരൻ

03:10 PM 30/01/2017
download (1)
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ 48 മണിക്കൂറിനകം പ്രശ്​നപരിഹാരമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരൻ എം.എൽ.എ. ലോ അക്കാദമി ഉൾപ്പെട്ടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയാണ്​ മുരളീധരൻ. അക്കാദമിയിലെ പ്രശ്​നത്തില്‍ ഇനി ​കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പൽ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.