സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

11:06 am 30/1/2017 ന്യൂയോര്‍ക്ക്: ആല്‍ബനിയില്‍ 25 വര്‍ഷമായി സ്ഥിരതാമസക്കാരനും സാമൂഹിക രംഗങ്ങളില്‍ വര്‍ഷങ്ങളായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വേണുഗോപാലന്‍ നായര്‍ മൂന്നു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്താല്‍ ക്ലേശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു വൃക്കകകളില്‍ ഒരെണ്ണം പ്രവര്‍ത്തനക്ഷമമല്ലാതായതിനാല്‍ എടുത്തു കളയേണ്ടിവന്നു. ശേഷിച്ച വൃക്കയും പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ മുമ്പോട്ടുള്ള പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. ഒരു വൃക്കമാറ്റ ശസ്ത്രക്രിയ അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്. ആയതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ താത്പര്യമുള്ള സുമസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. Read more about സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു[…]

350 കോടി അനുവദിച്ചത് ഐ.ഡി.ബി.ഐ മേധാവി-വിജയ് മല്യ രഹസ്യ കൂടിക്കാഴ്ചക്ക് പിന്നാലെ

11:01 am 30/1/2017 ന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ ബാങ്ക് രണ്ടു ഘട്ടങ്ങളിലായി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് അനുവദിച്ച 350 കോടിയുടെ പിന്നാമ്പുറം വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയും ഐ.ഡി.ബി.ഐ മുന്‍ മേധാവിയും തമ്മില്‍ നടത്തിയ ‘അവധി ദിന’ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഉടനടി ഇത്രയും തുക മല്യക്ക് അനുവദിച്ചതെന്നും ഇരു കമ്പനികളും ഇക്കാര്യത്തില്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയതായും ഇ.ഡി വ്യക്തമാക്കി. മല്യയുടെ സാമ്പത്തിക വെട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍. പ്രവര്‍ത്തനം നിലച്ച എയര്‍ലൈന്‍സിന്‍െറ ഉടമയായ മല്യ Read more about 350 കോടി അനുവദിച്ചത് ഐ.ഡി.ബി.ഐ മേധാവി-വിജയ് മല്യ രഹസ്യ കൂടിക്കാഴ്ചക്ക് പിന്നാലെ[…]

അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍.

11:00 am 30/1/2017 വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍. നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിസ നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. സിറിയന്‍ അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടും 120 ദിവസത്തേക്ക് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തിയും ഇറക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രതികരണം. ട്രംപിന്‍റെ ഉത്തരവ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.നിരോധനം നിലവില്‍ Read more about അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍.[…]

ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി

10:59 am 30/1/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് രാജന്‍ കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ അലന്‍ ബുക്കാവിക്‌സ് മുഖ്യാതിഥിയായിരുന്നു. സാക്കറി സാബു അമേരിക്കന്‍ ദേശീയ ഗാനവും, ശ്രീദേവി അജികുമാറും ജെസ്‌ലിനും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. കുര്യന്‍ Read more about ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി[…]

മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്

10:58 am 30/1/2017 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പാമ്ബാടി നെഹ്റു കോളേജില്‍ വച്ച്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ തുറന്ന കത്ത്. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മൂന്ന് തവണ കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി നെഹ്റു കോളേജിനെക്കുറിച്ച്‌ പരാമര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്നും മരണം നടന്ന് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി അന്വേഷിച്ചില്ലെന്നും മഹിജ പറയുന്നു. മരണകിടക്കയില്‍ കിടന്ന തന്നെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് കരുതിയെന്നും കത്തിലുണ്ട്. പിണറായി മുഖ്യമന്ത്രിയാകുന്നതില്‍ അഭിമാനിച്ച Read more about മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്[…]

അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു

10:57 am 30/1/2017 (എബി മക്കപ്പുഴ) ഡാളസ്: ചരിത്ര പുരുഷന്‍ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് സമയത്തു ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള ഓരോന്നായി നടപ്പാക്കുന്നു. ഏഴ് മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചുള്ള ട്രംപിന്റെ നിയമം പ്രാപല്യത്തിലായി. ഇതിനെ തുടര്‍ന്ന് കെയ്‌റോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന 5 ഇറാഖി യാത്രക്കാര്‍ക്കും ഒരു യെമന്‍ സ്വദേശിക്കും യാത്രാനുമതി നിഷേധിച്ചു.ഈജിപ്ത് എയര്‍ ഫ്‌ലൈറ്റിലായിരുന്നു ഇവര്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി 27 Read more about അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു[…]

മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയില്‍ കൊല്ലപ്പെട്ടു

10:56 am 30/1/2017 മുംബൈ: മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയര്‍ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. പൂനെ ഇന്‍ഫോസിസ് ഐടി പാര്‍ക്കിലെ ഓഫീസിനകത്താണ് കൊലപാതകം. കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ കുരുക്കിയായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്യയാണ് പൊലീസ് കസ്റ്റഡിയിലെന്നാണ് വിവരം. അസമിലേക്ക് ട്രെയിന്‍ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയില്‍വേ Read more about മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയില്‍ കൊല്ലപ്പെട്ടു[…]

കാനഡയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​; അഞ്ച്​ മരണം

10:50 am 30/01/2017 ക്യൂബക്​സിറ്റി: കാനഡയിലെ ക്യൂബക്​ സിറ്റിയിൽ മുസ്​ലിം പള്ളിയിലു​ണ്ടായ വെടിവെ​പ്പിൽ അഞ്ച്​ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്​ച രാത്രി എട്ടു മണിയോടെ സെന്‍റ് ഫോയി സ്​ട്രീറ്റിലെ ഇസ്​ലാമിക്​ കൾച്ചറൽ സെൻററിൽ (ഗ്രാന്‍റ് മോസ്ക് ഡി ക്യൂബക്​) ആയിരുന്നു സംഭവം​. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമൻ ഒാടി രക്ഷപ്പെട്ടതായി പ്രാദേശിക പത്രമായ ലീ സോലിൽ റിപ്പോർട്ട് ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള ആളുകളെ ഒഴിപ്പിച്ച പൊലീസ് പ്രദേശത്ത് സുരക്ഷ Read more about കാനഡയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​; അഞ്ച്​ മരണം[…]

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് : സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു

10:54 am 30/1/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു. ജൂണ്‍ 28 ബുധനാഴ്ച മുതല്‍ ജൂലൈ 1 വരെ നടത്തുവാന്‍ ഉദ്ദേശിച്ചിരുന്ന ഫാമിലി കോണ്‍ഫ്രന്‍സ്, ക്‌നാനായ റീജിയണിലെ വിവിധ ഇടവകളില്‍ നിന്നുള്ള അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്ത് ജൂണ്‍ 30 , ജൂലൈ 1, ജൂലൈ 2 തിയ്യതികളിലേക്ക് മാറ്റുകയും, അതോടൊപ്പം, ഉദ്ദേശിച്ചയത്ര മുറികള്‍ ലഭ്യമാകാതിരിക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ Read more about ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് : സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു[…]

ഗൃഹാതുരത്വമുണര്‍ത്തി മഞ്ച് ക്രിസ്തുമസ് – പുതുവത്സരാഘോഷം

10:51 am 30/1/2017 ന്യൂജേഴ്‌സി: അവതരണത്തിന്റെ ലാളിത്യംകൊണ്ടും പങ്കാളിത്തത്തിന്റെ ഔന്നിത്യംകൊണ്ടും മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) സംഘടിപ്പിച്ച ക്രിസ്തുമസ് – പുതുവത്സരാഘോഷ പരിപാടികള്‍ വിസ്മയകരമായി. ജനുവരി ആറിന് ന്യൂജേഴ്‌സിയിലെ ലിവിങ്സ്റ്റണിലുള്ള നൈറ്റ്‌സ് ഓഫ് കൊളംബസ് ഹാളില്‍ നടന്ന ക്രിസ്തുമസ് – പുതുവത്സരാഘോഷരാത്രി പുതുമയുള്ള കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു. രാത്രി ഏഴിന് സോഷ്യലൈസേഷനോടെ ആരംഭിച്ച പരിപാടിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറിയത്. തികച്ചും ലളിതമായിരുന്ന ആഘോഷപരിപാടികളില്‍ മഞ്ച് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത – നൃത്ത്യ പരിപാടികളും ക്രിസ്മസ് കരോള്‍ പാട്ടുകളും Read more about ഗൃഹാതുരത്വമുണര്‍ത്തി മഞ്ച് ക്രിസ്തുമസ് – പുതുവത്സരാഘോഷം[…]