മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമെന്ന് സി.എ.ജി 10,000 കോടിയിലേറെ നഷ്ടമെന്ന്

09:37am 30/07/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമാവുകയാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. വിമാനങ്ങള്‍ പ്രതീക്ഷിക്കുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ 50 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ, റഷ്യയില്‍നിന്ന് ഇത് വാങ്ങുന്നതിന് ചെലവഴിച്ച കോടികള്‍ നഷ്ടത്തിലായേക്കും. 2004ലും 2010ലുമായാണ് ഏകദേശം 10,500 കോടി രൂപ ചെലവഴിച്ച് ഇത്തരത്തിലുള്ള 45 യുദ്ധവിമാനങ്ങള്‍ ഇന്ത്യ റഷ്യയില്‍നിന്ന് സ്വന്തമാക്കിയത്. വിമാനത്തിന്‍െറ എന്‍ജിനടക്കമുള്ള ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ളെന്നാണ് കണ്ടത്തെിയത്. ഇന്ത്യയുടെ മുന്‍നിര യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലടക്കം വിന്യസിക്കാനുള്ള യുദ്ധവിമാനങ്ങളാണിത്. Read more about മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമെന്ന് സി.എ.ജി 10,000 കോടിയിലേറെ നഷ്ടമെന്ന്[…]

ചിക്കാഗോ സെന്റ് മേരീസില്‍ പരി. ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍

09:36am 30/7/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരി. ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് 7 മുതല്‍ 15 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓഗസ്റ്റ് 7-നു ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടുകര്‍ബാനയെ തുടര്‍ന്ന് കൊടിയേറി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് തിങ്കള്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാന, Read more about ചിക്കാഗോ സെന്റ് മേരീസില്‍ പരി. ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍[…]

റോജേഴ്‌സ് കപ്പ്: വാവ്‌റിങ്ക സെമിയില്‍

09:30am 30/7/2016 ഒന്റാറിയോ: സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മുന്നേറിയത്. സ്‌കോര്‍: 6-1, 6-3. സെമിയില്‍ ജപ്പാന്റെ കെയ് നിഷികോരിയാണ് വാവ്‌റിങ്കയുടെ എതിരാളി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 6-3, 3-6, 6-2 തോല്‍പ്പിച്ചാണ് നിഷികോരി അവസാന നാലിലെത്തിയത്.

കാണാതായ വിമാനം: അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധമന്ത്രി

09:26am 30/07/2016 ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന്​ മുകളിൽ ​വെച്ച്​ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച്​ കൂടുതൽ അ​ന്വേഷണം നടത്തുന്നതിന്​ അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാർലമെൻറിൽ സംസാരിക്കവെയാണ്​​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. വിമാനത്തി​െൻറ ഉപഗ്രഹ ചിത്രങ്ങൾ ക​െണ്ടത്തുന്നതിന്​ വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ​ വിജയസാധ്യത മാത്രമാണ്​ ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു. 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ഏഴു ദിവസം മുമ്പാണ്​ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായത്​. കോഴിക്കോട്​ സ്വദേശികളായ രണ്ടു Read more about കാണാതായ വിമാനം: അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധമന്ത്രി[…]

കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ഒറ്റത്തവണയായി നല്‍കും

09:26 AM 30/07/2016 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ശമ്പള കുടിശ്ശിക ആഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഒറ്റത്തവണയായും രൊക്കം പണമായും നല്‍കുമെന്ന് സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച് വിജ്ഞാപനം ചെയ്ത പുതുക്കിയ ശമ്പളനിരക്ക് കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത മാര്‍ച്ച് 31നുമുമ്പ് പല ഗഡുക്കളായി കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചത്. പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക ഒറ്റത്തവണയായി ലഭിക്കും.

ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (62) നിര്യാതനായി

09:24am 30/7/2016 Picture ന്യൂജേഴ്‌­സി: ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ (New Testament Church) നോര്‍ത്ത് സൗത്ത് അമേരിക്കന്‍ ചര്‍ച്ചുകളുടെ സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (62) ഇന്ന് രാവിലെ 11 മണിക്ക് ന്യൂജേഴ്‌സിയില്‍ നിര്യാതനായി. കഴിഞ്ഞ 38 വര്‍ഷമായി ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ അമേരിക്കയില്‍ ഉള്ള വിവിധ ചര്‍ച്ചകളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തിരുന്നു. ന്യൂജേഴ്‌­സി ആസ്ഥാനമായുള്ള നോര്‍ത്ത് സൗത്ത് അമേരിക്കന്‍ ചര്‍ച്ചുകളുടെ പ്രധാന സെന്റര്‍ പാസ്റ്ററായി കഴിഞ്ഞ 12 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനം ചെയ്തു വരികയായിരുന്നു. പരേതന്റെ Read more about ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (62) നിര്യാതനായി[…]

ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരന്മാര്‍ പിടിയില്‍, അച്ചനെക്കുറിച്ച് വിവരമില്ല

09;23am 30/7/2016 ഏഡന്‍: മലയാളി വൈദീകന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരന്മാര്‍ പിടിയിലായി. എന്നാല്‍ അച്ചനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പിടിയിലായവര്‍ അല്‍ഖായിദ പ്രവര്‍ത്തകരാണ്. എന്നാല്‍, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏഡനിലെ ഷേഖ് ഒത്­മാനിലെ മുസ്‌­ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനം. സൈല എന്ന സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഭീകരര്‍ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയതു തങ്ങളാണെന്നു പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തിയതാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പിടിയിലായവര്‍ Read more about ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരന്മാര്‍ പിടിയില്‍, അച്ചനെക്കുറിച്ച് വിവരമില്ല[…]

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സുരേഷ് ഗോപി എം.പിക്ക് സ്വീകരണവും

09:19am 30/7/2016 മൊയ്തീന്‍ പുത്തന്‍­ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (ങഅഏഒ) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനഘോഷവും സുരേഷ് ഗോപി എം. പിയ്ക്ക് സ്വീകരണവും ആഗസ്റ്റ് 14, 15 തിയ്യതികളില്‍ അസ്സോസിയേഷന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. 14­ാം തിയ്യതി വൈകുന്നേരം 4:30­ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്ന സുരേഷ് ഗോപി എം.പി.യ്ക്ക് സ്വീകരണം നല്‍കും. 15­ാം തിയ്യതി രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തുന്നതാണ്. കൂടുതല്‍ Read more about മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സുരേഷ് ഗോപി എം.പിക്ക് സ്വീകരണവും[…]

അഭ്രപാളികളിലെ ഭരതന്‍ ടച്ച് വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു

07.46 AM 30-07-2016 കെ.പി വൈക്കം അഭ്രപാളികളില്‍ നിഴലും വെളിച്ചവും ചേര്‍ത്ത് സൗന്ദര്യത്തികവിന്റെ മുഖമുദ്രയായി പ്രേക്ഷക ഹൃദയങ്ങളില്‍ ‘ഭരതന്‍ ടച്ച്’ വിരിയിച്ച മഹാനായ സംവിധായകന്‍ ഭരതന്‍ വിടവാങ്ങിയിട്ട് ജൂലൈ മുപ്പതിന് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. അഭ്രപാളിയില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ചിട്ട മാന്ത്രികനായ ചിത്രകാരന്‍. ഓരോ ഫ്രെയിമിനും സൗന്ദര്യത്തിന്റെ നിറക്കൂട്ട് ചാര്‍ത്തിച്ച കലാകാരന്‍. എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഭരതനെന്ന സര്‍ഗ പ്രതിഭയ്ക്ക്. മനുഷ്യസഹജമായ വികാരങ്ങളെ ഒരു കാന്‍വാസില്‍ ലെന്നപോലെ ഭരതന്‍ സിനികള്‍ പ്രേക്ഷകമനസ്സില്‍ കോറിയിട്ടു. പ്രണയത്തേയും കാമത്തേയും അശ്ലീലത്തിലേക്ക് Read more about അഭ്രപാളികളിലെ ഭരതന്‍ ടച്ച് വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു[…]

നായര്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18- ഞായറാഴ്ച

01.15 AM 30-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 18-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ (10100 DEE Road) ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, കേരളത്തനിമയിലുള്ള ഓണസദ്യയോടുംകൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. ഓണാഘോഷത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക: എം.എന്‍.സി നായര്‍ (217 649 Read more about നായര്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18- ഞായറാഴ്ച[…]