മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമെന്ന് സി.എ.ജി 10,000 കോടിയിലേറെ നഷ്ടമെന്ന്

09:37am 30/07/2016
download (3)
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമാവുകയാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. വിമാനങ്ങള്‍ പ്രതീക്ഷിക്കുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ 50 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ, റഷ്യയില്‍നിന്ന് ഇത് വാങ്ങുന്നതിന് ചെലവഴിച്ച കോടികള്‍ നഷ്ടത്തിലായേക്കും. 2004ലും 2010ലുമായാണ് ഏകദേശം 10,500 കോടി രൂപ ചെലവഴിച്ച് ഇത്തരത്തിലുള്ള 45 യുദ്ധവിമാനങ്ങള്‍ ഇന്ത്യ റഷ്യയില്‍നിന്ന് സ്വന്തമാക്കിയത്.

വിമാനത്തിന്‍െറ എന്‍ജിനടക്കമുള്ള ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ളെന്നാണ് കണ്ടത്തെിയത്. ഇന്ത്യയുടെ മുന്‍നിര യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലടക്കം വിന്യസിക്കാനുള്ള യുദ്ധവിമാനങ്ങളാണിത്. 2010ല്‍ വാങ്ങിയ മിഗ്-29കെ വിമാനങ്ങളില്‍ പകുതിയിലധികത്തിന്‍െറയും എന്‍ജിനുകളുടെ ഡിസൈനില്‍തന്നെ പിഴവുള്ളതായി കണ്ടത്തെിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചത്. വിമാനസുരക്ഷയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗുരുതര പിഴവുകളാണ് കണ്ടത്തെിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസൈനില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടും പലപ്രാവശ്യം രൂപാന്തരപ്പെടുത്തലിന് വിധേയമാക്കിയതിന് ശേഷവും പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടില്ല. ഇന്ത്യന്‍ നാവിക സേനയുടെ പൈലറ്റ് പരിശീലനത്തെയും ഇത് പ്രതികൂലമായി ബാധിക്കും -റിപ്പോട്ട് പറയുന്നു.

അതേസമയം, കണ്ടത്തെിയ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതല്ളെന്ന് മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് സമ്മതിച്ചു. റഷ്യന്‍ നിര്‍മാണക്കമ്പനിയുടെ എന്‍ജിനീയര്‍മാരുടെ ഒരുസംഘം വിമാനത്തിന്‍െറ സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗോവയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.