ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരന്മാര്‍ പിടിയില്‍, അച്ചനെക്കുറിച്ച് വിവരമില്ല

09;23am 30/7/2016
Newsimg1_28857775
ഏഡന്‍: മലയാളി വൈദീകന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരന്മാര്‍ പിടിയിലായി. എന്നാല്‍ അച്ചനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പിടിയിലായവര്‍ അല്‍ഖായിദ പ്രവര്‍ത്തകരാണ്. എന്നാല്‍, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏഡനിലെ ഷേഖ് ഒത്­മാനിലെ മുസ്‌­ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനം. സൈല എന്ന സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഭീകരര്‍ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയതു തങ്ങളാണെന്നു പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.

മതപരിവര്‍ത്തനം നടത്തിയതാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പിടിയിലായവര്‍ പറഞ്ഞു. ആക്രമണത്തിനു മുന്‍പ് മുവ്താ ബിന്‍ ഗബാലിലെ മുസ്‌­ലിം പള്ളിയിലെ ഇമാമിന്റെ അനുമതി തേടിയിരുന്നു. വൃദ്ധസദനത്തില്‍ മതംമാറ്റം നടന്നിരുന്നു എന്നതിനാലാണ് ആക്രമണത്തിന് അനുമതി നല്‍കിയതെന്നാണ് ഇമാമിന്റെ മൊഴി. പിടിയിലായ ഭീകരന്‍ അഹമ്മദ് ഹുസൈന്റെയും ഇമാമിന്റെയും മൊഴി രേഖപ്പെടുത്തി.

സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോമിനെ മാര്‍ച്ച് നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളും 12 അന്തേവാസികളുമടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.