ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (62) നിര്യാതനായി

09:24am 30/7/2016
Newsimg1_95638705
Picture
ന്യൂജേഴ്‌­സി: ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ (New Testament Church) നോര്‍ത്ത് സൗത്ത് അമേരിക്കന്‍ ചര്‍ച്ചുകളുടെ സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (62) ഇന്ന് രാവിലെ 11 മണിക്ക് ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

കഴിഞ്ഞ 38 വര്‍ഷമായി ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ അമേരിക്കയില്‍ ഉള്ള വിവിധ ചര്‍ച്ചകളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തിരുന്നു. ന്യൂജേഴ്‌­സി ആസ്ഥാനമായുള്ള നോര്‍ത്ത് സൗത്ത് അമേരിക്കന്‍ ചര്‍ച്ചുകളുടെ പ്രധാന സെന്റര്‍ പാസ്റ്ററായി കഴിഞ്ഞ 12 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനം ചെയ്തു വരികയായിരുന്നു.

പരേതന്റെ സഹോദരന്‍ റിച്ചാര്‍ഡ് തോമസ് പാപുവ ന്യൂ ഗിനിയില്‍ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പാസ്റ്ററായിപ്രവര്‍ത്തിക്കുന്നു. സംസ്­കാര ശുശ്രൂഷ പിന്നീട്.