റോജേഴ്‌സ് കപ്പ്: വാവ്‌റിങ്ക സെമിയില്‍

09:30am 30/7/2016
download (2)
ഒന്റാറിയോ: സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മുന്നേറിയത്. സ്‌കോര്‍: 6-1, 6-3.

സെമിയില്‍ ജപ്പാന്റെ കെയ് നിഷികോരിയാണ് വാവ്‌റിങ്കയുടെ എതിരാളി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 6-3, 3-6, 6-2 തോല്‍പ്പിച്ചാണ് നിഷികോരി അവസാന നാലിലെത്തിയത്.