കാണാതായ വിമാനം: അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധമന്ത്രി

09:26am 30/07/2016
download (1)
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന്​ മുകളിൽ ​വെച്ച്​ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച്​ കൂടുതൽ അ​ന്വേഷണം നടത്തുന്നതിന്​ അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാർലമെൻറിൽ സംസാരിക്കവെയാണ്​​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. വിമാനത്തി​െൻറ ഉപഗ്രഹ ചിത്രങ്ങൾ ക​െണ്ടത്തുന്നതിന്​ വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ​ വിജയസാധ്യത മാത്രമാണ്​ ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു. 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ഏഴു ദിവസം മുമ്പാണ്​ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായത്​. കോഴിക്കോട്​ സ്വദേശികളായ രണ്ടു പേരും ഇതിൽ ഉൾപ്പെടുന്നു.