റഷ്യന്‍ ഗുസ്തി ടീമിനെ ഒളിമ്പിക്‌സില്‍ നിന്നു വിലക്കിയേക്കുമെന്ന് സൂചന09

09:44am 30/7/2016
download (4)

റിയോ ഡി ഷാനിറോ: ഓഗസ്റ്റ് ഏഴിനു ആരംഭിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ നിന്നു റഷ്യന്‍ ഗുസ്തി ടീമിനെ വിലക്കിയേക്കുമെന്ന് സൂചന. താരങ്ങള്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇതെന്നാണ് വിവരങ്ങള്‍. എട്ടു പേരുള്ള ടീമില്‍ നിന്ന് രണ്ടു പേര്‍ ആദ്യം തന്നെ ഉത്തേജക മരുന്നു വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനു പുറമേ നാലു താരങ്ങള്‍ക്കൂടി പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഗുസ്തി ടീമിനു ഒന്നാകെ മത്സരത്തില്‍ നിന്നു വിലക്കു വരുന്നത്. റിയോയിലേക്ക് 387 താരങ്ങളെ തെരഞ്ഞെടുത്തതില്‍ 287 പേരും ഉത്തേജക പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം അറിയിച്ചു.

ഗുസ്തി താരങ്ങള്‍ ഉത്തേജക വിവാദത്തില്‍പ്പെട്ടത് ഞെട്ടിച്ചുവെന്ന് അന്താരാഷ്ട്ര റെസ്‌ലിംഗ് ഫെഡറേഷന്‍ അറിയിച്ചു. സംഭവം തീര്‍ത്തും നിരാശാജനകമാണെന്നും ഗുസ്തി മത്സരങ്ങളുടെ മാനം നഷ്ടപ്പെട്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത് എന്നും ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.