ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്ക് ഇ​ടം​പി​ടി​ച്ചു

07:26 am 19/5/2017

ന്യൂഡൽഹി: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്ക് ഇ​ടം​പി​ടി​ച്ചു. മ​നീ​ഷ് പാ​ണ്ഡെ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യാ​ണ് കാ​ർ​ത്തി​ക്കി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് മ​നീ​ഷ് പ​ണ്ഡ​യെ ടീ​മി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

ഐ​പി​എ​ലി​ലെ മി​ന്നു​ന്ന ഫോ​മാ​ണ് കാ​ർ​ത്തി​ക്കി​ന് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. ഗു​ജ​റാ​ത്ത് ല​യ​ൺ​സി​ന്‍റെ മ​ധ്യ​നി​ര ബാ​റ്റ്സ്മാ​നാ​യ കാ​ർ​ത്തി​ക്ക് 36.10 ശ​രാ​ശ​രി​യി​ൽ 14 ക​ളി​ക​ളി​ൽ​നി​ന്ന് 361 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.