നാ​ലു താ​ലി​ബാ​ൻ ഭീ​ക​ര​രെ കൂ​ടി പാ​ക്കി​സ്ഥാ​നി​ൽ തൂ​ക്കി​ലേ​റ്റി.

07:26 am 19/5/2017

ഇ​സ്ലാ​മാ​ബാ​ദ്: ഭീ​ക​ര​പ്ര​വ​ർ​ത്ത​ക​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ നാ​ലു താ​ലി​ബാ​ൻ ഭീ​ക​ര​രെ കൂ​ടി പാ​ക്കി​സ്ഥാ​നി​ൽ തൂ​ക്കി​ലേ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം നാ​ലു ഭീ​ക​ര​രെ തൂ​ക്കി​ക്കൊ​ന്ന​തി​നു പു​റ​മേ​യാ​ണി​ത്.

മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റി​സ്വാ​ൻ ഉ​ല്ല, സ​ർ​ദാ​ർ അ​ലി, ഷേ​ർ മു​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് തൂ​ക്കി​ലേ​റ്റി​യ​ത്. ഖൈ​ബ​ർ പ​ക്തൂ​ണ്‍​ക്വ പ്ര​വി​ശ്യ​യി​ലെ ജ​യി​ലി​ലാ​ണ് വി​ധി ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണു സൂ​ച​ന. ഇ​വ​ർ നി​രോ​ധി​ക്ക​പ്പെ​ട്ട തെ​ഹ്രി​ക് ഇ ​താ​ലി​ബാ​ൻ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ഇ​തോ​ടെ 2014 ലെ ​പെ​ഷാ​വ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം 170ൽ ​ഏ​റെ​യാ​യി. ഇ​വ​ർ തീ​വ്ര​മാ​യ ഭീ​ക​ര നി​ല​പാ​ടു​ക​ളു​ള്ള​വ​രാ​ണെ​ന്നും വി​വി​ധ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സൈ​നി​ക കോ​ട​തി ഭീ​ക​ര​ർ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.