പുണെക്ക് ഒരു റണ്‍ തോല്‍വി; മുംബൈ ഐ.പി.എല്‍ ജേതാക്കള്‍

09:59 am 22/5/2017

ഹൈദരാബാദ്: മറാത്ത പോരില്‍ മുംബൈ ജേതാക്കള്‍. ഒരു റണ്‍സിനാണ് പൂണെ ഐ.പി.എല്‍ കലാശപ്പോരില്‍ തോറ്റത്. മത്സരത്തിലെ അവസാന പന്തില്‍ പുണെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു. എന്നാല്‍ മൂന്ന് റണ്‍സെടുക്കാനെ പുണെക്ക് സാധിച്ചുള്ളു. ആദ്യം ബാറ്റ് ചെയ്ത സ്റ്റീവന്‍ സ്മിത്തും സംഘവും മുംബൈയെ 129 റണ്‍സിന് എറിഞ്ഞ് വീഴ്ത്തിയിരുന്നു.

മുംബൈ ഉയര്‍ത്തിയ ലക്ഷ്യം പുണെ അനായസേന മറികടക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചത്. എന്നാല്‍ മുംബൈ ബൗളിങ്ങിലും ബാറ്റിങ്ങിലും പിടിമുറുക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് മാറ്റപ്പെടുകയായിരുന്നു. അജിങ്ക്യ രഹാനെ(44), സ്റ്റീവന്‍ സ്മിത്ത് (51), എന്നിവരാണ് പുണക്കായി സ്‌കോര്‍ ഉയര്‍ത്തിയത്. രാഹുല്‍ ത്രിപാഠി (3), എം.എസ് ധോണി(10) എന്നിവര്‍ പെട്ടെന്ന് തന്നെ പുറത്തായിരുന്നു