ബ​ഹി​രാ​കാ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​യ്ക്ക് ക​ലാ​മി​ന്‍റെ പേ​ര്

11:00 pm 21/5/2017

ന്യു​യോ​ർ​ക്ക്: ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാ​മി​ന് നാ​സ​യു​ടെ ആ​ദ​രം. ബ​ഹി​രാ​കാ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​യ്ക്ക് ക​ലാ​മി​ന്‍റെ പേ​ര് ന​ൽ​കി​യാ​ണ് നാ​സ ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ഞ്ജ​നോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

ഭൂ​മി​യി​ൽ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ​എ​സ്എ​സ്) ക​ണ്ടെ​ത്തി​യ​തു​മാ​യ ബാ​ക്ടീ​രി​യ​യ്ക്ക് സോ​ളി​ബാ​സി​ല​സ് ക​ലാ​മി എ​ന്നാ​ണ് പേ​ര്് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ടി​യി​ലെ (ജെ​പി​എ​ൽ) ശാ​സ്ത്ര​ജ്ഞ​രാ​ണ് ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ൽ. ബ​യോ​ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് പു​തി​യ ബാ​ക്ടീ​രി​യ​യു​ടെ ക​ണ്ടു​പി​ടി​ത്തം. ബാ​ക്ടീ​രി​യ​യു​ടെ സ്വ​ഭാ​വ​നി​ർ​ണ​യം പൂ​ർ​ണ​മാ​യി​ട്ടി​ല്ല.

തു​ന്പ​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​ന്പ് അ​ബ്ദു​ൾ ക​ലാം നാ​സ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. 1963ലാ​യി​രു​ന്നു ഇ​ത്.