അനിൽ കുബ്ലെ രാജിവച്ച സംഭവത്തിൽ നായകൻ വിരാട് കോഹ്‌ലി മൗനം വെടിയണമെന്ന് സുനിൽ ഗവാസ്കർ.

08:49 am 22/6/2017

മുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീക സ്ഥാനത്തു നിന്ന് അനിൽ കുബ്ലെ രാജിവച്ച സംഭവത്തിൽ നായകൻ വിരാട് കോഹ്‌ലി മൗനം വെടിയണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. കോഹ്‌ലിയും കുബ്ലെയും തമ്മിലുള്ള കലഹമാണ് രാജിക്ക് കാരണമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിഷയത്തിൽ ഗവാസ്കർ തന്‍റെ നിലപാട് അറിയിച്ചത്.

കുംബ്ലെയുടെ രാജിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന ആക്ഷേപങ്ങൾ സംബന്ധിച്ച് വിരാട് പ്രതികരിക്കണം. സംഭവത്തിന്‍റെ നിജസ്ഥിതിയെന്തെന്നറിയാൻ ക്രിക്കറ്റ് പ്രേമികൾക്ക് താത്പര്യമുണ്ട്. അതിനാൽ വിഷയത്തിൽ പ്രതികരിക്കാൻ കോഹ്‌ലി ഇനിയും വൈകരുത്- ഗവാസ്കർ പറഞ്ഞു. ആരോപണങ്ങൾ സംബന്ധിച്ച് കുബ്ലെയും പ്രതികരിക്കണമെന്നും ഗവാസ്കർ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽവ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​റായ അ​നി​ല്‍ കും​ബ്ലെ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം രാജിവച്ചത്. ടീമുമായുള്ള ക​രാ​ര്‍ അവസാനിച്ച് ദിവസങ്ങൾക്കമായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്. എന്നാൽ നേരത്തെ, പരിശീലകനായി തുടരാൻ‌ ത​നി​ക്ക് താ​ത്പ​ര്യ​മു​ണ്ടെന്നു കാ​ണി​ച്ച് കും​ബ്ലെ ബി​സി​സി​ഐ​ക്ക് അ​പേ​ക്ഷ​ ന​ല്‍കി​യി​രു​ന്നു.