ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്തു.

08:44 am 22/6/2017

മൊസൂൾ: 12ാം നൂറ്റാണ്ടിൽ മൊസൂളിൽ നിർമിച്ച അൽ-നുസ്റി പള്ളിയാണ് തകർക്കപ്പെട്ടത്. ബോംബാക്രമണത്തിലൂടെയാണ് പള്ളി തകർത്തതെന്ന് ഐഎസ് വ്യക്തമാക്കി. മൊസൂൾ നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സൈന്യം നടത്തിയ പോരാട്ടത്തിനിടെയാണ് ഐഎസ് പള്ളി തകർത്തത്.