കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി

08:50 am 22/6/2017

തിരുവനന്തപുരം: നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​നെ സംബന്ധിച്ചുണ്ടായ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാകളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് കാ​വി​ൽ​പു​ര​യി​ടം താ​ഴ​ത്ത​ങ്ങാ​ടി ജോ​യി, ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ വില്ലേജ് ഓഫീസ് അധികൃതരാണ് കുറ്റക്കാരെന്ന് മരിച്ച ജോയിയുടെ സഹോദരൻ ജോണി ആരോപിച്ചിരുന്നു.