ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും പ്രതിപക്ഷനേതാക്കള്‍ക്കും രാജ്യദ്രോഹത്തിന് എതിരെ കേസ്

10:40amn 29/2/2016
download (5)

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും പ്രതിപക്ഷനേതാക്കള്‍ക്കുമെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസ്. വിവാദത്തില്‍ തലയിട്ട ജെഎന്‍യു വിദ്യാര്‍ത്ഥികളായ ആനന്ദ് ശര്‍മ്മ, കനയ്യകുമാര്‍, ഉമര്‍ഖാലിദ് എന്നിവര്‍ക്കെതിരേയും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളായ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവര്‍ക്കെതിരേയും തെലുങ്കാനാ സെക്കന്ദരാബാദിലെ സൂരുര്‍ നഗര്‍ പോലീസാണ് കേസെടുത്തത്.
അഭിഭാഷകനായ ജനാര്‍ദ്ദനന്‍ റെഡ്ഡി നല്‍കിയ ഹര്‍ജിയില്‍ രംഗറെഡ്ഡി കോടതിയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ജെഡിയു നേതാവ് കെസി ത്യാഗി, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, അജയ്മാക്കന്‍ എന്നിവര്‍ക്കെതിരേയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹത്തിന്റെ വിവിധ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.ജെഎന്‍യു വിഷയത്തില്‍ ഇവര്‍ രാജ്യദ്രോഹ നിലപാടുകള്‍ എടുത്തെന്നാണ് ആരോപിച്ചിരിക്കുന്നത്.