ആഘോഷത്തിനിടെ നടത്തിയ വെടിവയ്പിൽ ഡിസ്ക് ജോക്കി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു

07:23 am 19/6/2017

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആഘോഷത്തിനിടെ നടത്തിയ വെടിവയ്പിൽ ഡിസ്ക് ജോക്കി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുധാഹേരി ഗ്രാമത്തിൽ പിറന്നാൾ ചടങ്ങിനിടെയാണ് ഡിജെ ആയ പ്രിൻസ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിൻസിനെ കാണാൻ മോട്ടോർ സൈക്കിളിലെത്തിയ പിതാവും സഹോദരനും അപകടത്തിൽ മരിച്ചിരുന്നു.