യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ദ​ളി​ത് സ്നേ​ഹം ത​ട്ടി​പ്പാ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി

07:36 am 16/6/2017

ല​ക്നോ: യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ദ​ളി​ത് സ്നേ​ഹം ത​ട്ടി​പ്പാ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഗൊ​ര​ക്പു​രി​ൽ യു​പി മു​ഖ്യ​മ​ന്ത്രി ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ച​ത് ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​ണ്. ഈ ​വി​ഭാ​ഗ​ത്തെ വ​ഞ്ചി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. അ​വ​രു​ടെ ക​ണ്ണ് വോ​ട്ട് ബാ​ങ്കി​ലേ​ക്ക് മാ​ത്ര​മാ​ണെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.

‌ഈ ​നാ​ട​ക​മെ​ല്ലാം അ​വ​ർ​ക്ക് ദ​ളി​ത് വോ​ട്ട് നേ​ടി​ക്കൊ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി ദ​ളി​ത് വി​രു​ദ്ധ പാ​ർ​ട്ടി​യാ​ണ്. രാ​ജ്യം മു​ഴു​വ​നും ബി​ജെ​പി​യു​ടെ ദ​ളി​ത് വി​രു​ദ്ധ ന​യ​ങ്ങ​ളു​ടെ ഇ​ര​യാ​ണ്. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യെ​ന്ന​ത് ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു