ജയ്സാൽമേറിൽ രണ്ട് ഐഎസ്ഐ ചാരന്മാരെ പിടികൂടി.

07:36 am 16/6/2017

ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമേറിൽ രണ്ട് ഐഎസ്ഐ ചാരന്മാരെ പിടികൂടി. ഇന്ത്യ-പാക് അതിർത്തിയിലുള്ള ഗ്രാമവാസികളെയാണ് ഇന്‍റലിജൻസ് ഏജൻസികൾ നല്കിയ വിവരത്തെത്തുടർന്ന് അറസ്റ്റ് ചെയ്തത്. റാംജണ്‍ ഖാൻ (30), നബിബാക്ഷ് ഖാൻ (45) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.