കൈക്കൂലി വാങ്ങിയ കരസേനാ കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു

07:30 am 19/6/2017

ന്യൂഡൽഹി: സൈന്യത്തിനു പാറ പൊട്ടിക്കുന്നതിനുള്ള ഉപകരണം വാങ്ങിയതിൽ സ്വകാര്യ കന്പനിയിൽനിന്ന് 50,000 കൈക്കൂലി വാങ്ങിയ കരസേനാ കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു. കരസേനയുടെ ഈസ്റ്റേണ്‍ കമാൻഡിലെ പ്ലാനിംഗ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിലെ കേണൽ ഷായിബാൽ കുമാർ അറസ്റ്റിലായത്. പൂന ആസ്ഥാനമായ എക്സ്ടെക് എക്വിപ്മെന്‍റ് മാനേജിംഗ് ഡയറക്ടർ ശരത് നാഥ്, കന്പനി ഡയറക്ടർ വിജയ് നായിഡുസ, കന്പനി പ്രതിനിധി അമിത് റോയ് എന്നിവരും അറസ്റ്റിലായി.

പാറ പൊട്ടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനു 1.80 ലക്ഷം രൂപയാണു കേണൽ ഷായിബാൽ കുമാർ കന്പനി മാനേജിംഗ് ഡയറക്ടർ ശരത് നാഥിനോട് ആവശ്യപ്പെട്ടതെന്നു സിബിഐ വക്താവ് ആർ.കെ. ഗൗർ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ 50,000 രൂപ കേണൽ കൈപ്പറ്റിയിരുന്നു.