കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍ കണ്ടെത്തി.

04:38 pm 30/9/2016 കിളികൊല്ലൂര്‍ (കൊല്ലം): കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലത്തിനും പെരിനാടിനും ഇടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് രാവിലെ വിള്ളല്‍ കണ്ടത്തെിയത്. കൊല്ലത്ത് നിന്നും ഹൈദരാബാദ് ശബരി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് വിള്ളല്‍ കണ്ടത്തെിയത്. പാളത്തിലൂടെ നടന്നുപോയവരാണ് വിള്ളല്‍ കണ്ടെത്തിയത്. തൊട്ടടുത്ത റെയില്‍വേ ഗേറ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി താല്‍കാലിക വെല്‍ഡിങ് ജോലികള്‍ നടത്തി ട്രയിനുകള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് പാളം പൊട്ടാന്‍ കാരണമായതെന്നാണ് റെയില്‍വെയുടെ വിശദീകരണം. Read more about കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍ കണ്ടെത്തി.[…]

ബീഹാറിൽ നിതീഷ്​കുമാർ സർക്കാർ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധം ഹൈകോടതി റദ്ദാക്കി.

04:36 pm 30/9/2016 പാട്​ന: സര്‍ക്കാറിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്‌ന ഹൈകോടതി വിധിച്ചു. മദ്യം ഉണ്ടാക്കുകയോ, വിൽക്കുകയോ, കഴിക്കുകയോ ചെയ്യുന്നവർക്കെതിരെ കർക്കശമായ ശിക്ഷാ നടപടിയാണ്​ മദ്യനിരോധ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്​. കേസിൽ ജാമ്യമില്ലാ വകുപ്പാണ്​ ചുമത്തിയിരുന്നത്​. മദ്യവുമായി ബന്ധപ്പെട്ട്​ പിടിക്കപ്പെട്ടാൽ പൊലീസ്​ സ്​റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചിരുന്നില്ല. കോടതിയിൽ നിന്ന്​ മാത്രമാണ്​ ജാമ്യം ലഭിച്ചിരുന്നത്​. നിയമത്തിലെ ഇത്തരം വ്യവസ്ഥകളെ കോടതി നിശിതമായി വിമർശിച്ചു. സര്‍ക്കാറിന്റെ മദ്യനിരോധനത്തിനെതിരെ സർവീസിൽ നിന്നും വിരമിച്ച ജവാനാണ്​ ഹരജിയുമായി രംഗത്ത്‌ വന്നത്. സര്‍ക്കാറിന്റെ മദ്യനിരോധം Read more about ബീഹാറിൽ നിതീഷ്​കുമാർ സർക്കാർ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധം ഹൈകോടതി റദ്ദാക്കി.[…]

ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു.

04:34 pm 30/9/2016 ബെർലിൻ :മധ്യജർമനിയിലെ ബോഹും നഗരത്തിലെ ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്​. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയിൽ തീപിടുത്തമുണ്ടായത്​. ഇതുവരെ തീയണക്കാൻ സാധിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ പറഞ്ഞു. ആശുപത്രിയുടെ ഒരു നില Read more about ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു.[…]

കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം.

04:33 PM 30/09/2016 ന്യൂഡൽഹി: കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. വിധി നടപ്പാക്കാതെ കർണാടക സർക്കാർ അവഹേളിച്ചെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചൊവ്വാഴ്ചക്കകം കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണം. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളും ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച വരെ തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നൽകണമെന്ന് സെപ്റ്റംബർ 27ന് സുപ്രീംകോടതി വിധിച്ചിരുന്നു. തമിഴ്നാടിന് Read more about കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം.[…]

പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു

01:44 pm 30/9/2016 ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ച സാഹചര്യത്തിൽ അന്തരാഷ്​ട്ര അതിർത്തി നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. സുരക്ഷാ നടപടികൾ ചർച്ചചെയ്യുന്നതിനാണ്​ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ്​ കമ്മറ്റിയുടെ( സി.സി.എസ്​) യോഗം ചേരുന്നത്​. സൈനിക ദൗത്യത്തെ തുടർന്ന്​ അതിർത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികൾ പ്രധാനമന്ത്രി നേരിട്ട്​ വിലയിരുത്തും. ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ തീവ്രവാദികൾ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യറിപ്പോർട്ടിനെ തുടർന്നാണ്​സൈന്യം മിന്നലാക്രമണം നടത്തിയതെന്ന്​ Read more about പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു[…]

ഉറി ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 20 ആയി

01:40 pm 30/09/2016 ന്യൂഡൽഹി: ജമ്മു കശ്​മീരിലെ ഉറി സൈനിക ആസ്‌ഥാനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ സൈനികൻകൂടി മരിച്ചു. ഇതോടെ സെപ്റ്റംബർ 18നു നടന്ന ഭീകരാക്രമണത്തിൽ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 20 ആയി. ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്​താന്​ ശക്‌തമായ തിരിച്ചടി നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. Read more about ഉറി ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 20 ആയി[…]

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്നു തുടക്കം .

11:00 am 30/9/2016 കൊല്‍ക്കത്ത: അഞ്ഞൂറാം ടെസ്റ്റെന്ന റെക്കോഡ് ജയിച്ചശേഷം സ്വന്തം മണ്ണിലെ 250ാം ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ജയപരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളെക്കാള്‍ കൗതുകം ഈ ഉത്തരമായിരിക്കും. 2014 ആഗസ്റ്റില്‍ ഇംഗ്ളണ്ടിലെ ഓവലില്‍ ടെസ്റ്റ് കളിച്ചശേഷം ഇന്ത്യന്‍ കുപ്പായമണിയാന്‍ ഭാഗ്യമില്ലാതെപോയ ഗംഭീര്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ളൂസിനെ വിജയത്തിലേക്കത്തെിച്ച തകര്‍പ്പന്‍ പ്രകടനമായാണ് മടങ്ങിവരുന്നത്. ഓപണര്‍ ലോകേഷ് രാഹുലിന് പരിക്കേറ്റ ഒഴിവിലേക്കാണ് ഈ മടങ്ങിവരവ്. പക്ഷേ, മറ്റൊരു ഓപണറായ ശിഖര്‍ ധവാനെ പരിഗണിക്കാന്‍ ഏറെ സാധ്യത കാണുന്നുമുണ്ട്. Read more about ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്നു തുടക്കം .[…]

‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

10 :57 am 30/9/2016 നവാഗതരായ തോമസ്-ലിജു തോമസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ട്രൈലർ പുറത്തിറക്കിയത്. ആസിഫ് അലി, ബിജുമേനോന്‍, നരേന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, സുനില്‍ സുഖദ, ഗണപതി, അഭിഷേക്, സുധി കോപ്പ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ദിനേശ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ലെന, ബിന്ദു പണിക്കര്‍, ചിത്രാ ഷേണായി, വീണാ Read more about ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]

ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .

10:48 am 30/9/2016 കൽപറ്റ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നമ്പ്യാർകുന്ന് പള്ളിക്കുത്ത് ലാൽ പ്രമോദ് (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ബത്തേരി കീർത്തി ടവറിനു മുന്നിലാണ് അപകടം. ബത്തേരി ക്ഷീര സംഘം ജീവനക്കാരനാണ് ലാൽ പ്രമോദ്.

ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ്​ ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി.

10;46 am 30/9/2016 റിയോ ഡി ജനീറോ: ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ്​ ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി. ജയിലിനകത്ത്​​ തീയിടുകയും അതിന്​ ശേഷം വേലിക്കെട്ടുകൾ തകർത്ത്​ തടവുകാർ ചാടി രക്ഷപ്പെടുകയായിരുന്നു. ജയിൽ ചാടിയവർ സമീപത്തുള്ള പുഴയിലൂടെ നീന്തിയാണ്​ രക്ഷപ്പെട്ടത്​. രക്ഷപ്പെട്ട പകുതിയിലേറെ പേരെയും പിടികൂടിയതായി പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക്​ മാറ്റിയിട്ടുണ്ട്​. 1000 തടവുകാർ പാർപ്പിക്കാൻ സൗകര്യമുള്ള ജർദിനോപോളിസ്​ ജയിലിൽ 1800 ലധികം പേരെയാണ്​ പാർപ്പിച്ചിട്ടുള്ളത്​. ജയിലിലെ സൗകര്യങ്ങൾ Read more about ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ്​ ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി.[…]