അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെയ്‍പ്പ്

10:15 am 30/9/2016 ജമ്മു കശ്‍മീരിലെ അഖ്നൂര്‍ മേഖലയില്‍ പാക് സേന വെടിയുതിര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുകയാണ്. ഇവര്‍ക്കായി പ്രത്യേക കാമ്പുകള്‍ തുറന്നു. അതത് പ്രദേശങ്ങളിലെ വിവിധ സ്കൂളുകളാണ് ഒഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള ക്യാമ്പുകളാക്കി മാറ്റുന്നത്. SHARE ON ADD A COMMENT

നൈന കോണ്‍ഫറന്‍സില്‍ വര്‍ണ്ണശബളമായ ഗാലാ നൈറ്റ്

10:12 am 30/9/2016 – ബീന വള്ളിക്കളം (നൈന വൈസ് പ്രസിഡന്റ്) ഇന്ത്യന്‍ നഴ്‌സുമാരുടെ അമേരിക്കയിലെ സംഘടനായ നൈനയുടെ അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സിന്റെ അവസാന ദിനമായ ഒക്‌ടോബര്‍ 22-നു വൈകിട്ട് നടക്കുന്ന ഗാലാ നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. മഹനീയ വ്യക്തികളുടെ സാന്നിധ്യത്താലും അതിമനോഹരമായ കലാപരിപാടികളാലും അലങ്കരിക്കപ്പെടുന്ന ഈ സായാഹ്നം 22-നു വൈകിട്ട് 6.30-നു എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ ആരംഭിക്കും. ജി.എസ്.എ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ കാലായില്‍, അഡ്മിറല്‍ ഡോ. ജിം ലാന്‍ഡോ, എ.എന്‍.എ എക്‌സിക്യൂട്ടീവ് Read more about നൈന കോണ്‍ഫറന്‍സില്‍ വര്‍ണ്ണശബളമായ ഗാലാ നൈറ്റ്[…]

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി

10:11 am 30/9/2016 ന്യൂയോര്‍ക്ക്: മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ് ഓണാഘോഷം ­പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന ആഘോഷമായി മാറി. ജാതി­മത­ഭേദമെന്യേ പ്രവാസി മലയാളികള്‍ ഒരുമിച്ചിരുന്ന് ആഘോഷിക്കുന്ന സുവര്‍ണ്ണാവസരമാണ് ഓണാഘോഷ വേദികളെന്ന് പത്മശ്രീ. ഡോ. സോമസുന്ദരം അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്റെര ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. സോമ സുന്ദരം. വിഭവസമൃദ്ധമായഓണസദ്യയ്ക്കു ശേഷം, ട്രസ്റ്റ് ബോര്ഡ്ഷ ചെയര്മാഘന്‍ സുരേഷ് മുണ്ടയ്ക്കല്‍ നോതൃത്വം നല്കിയ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലിയെ ആഘോഷപൂര്‍വ്വം ഘോഷയാത്രയായി Read more about മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി[…]

ഡോക്ടര്‍ നിഷാ പിള്ളയ്ക്ക് കാര്‍ഡിയോളജി ഡിപ്ലോമേറ്റ് പദവി

10;10 am 30/9/2016 – മൊയ്തീന്‍ പുത്തന്‍­ചിറ ന്യൂയോര്‍ക്ക്: ഹൃദ്രോഗ ചികിത്സാ രംഗത്ത് സ്­തുത്യര്‍ഹമായ പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ നിഷാ പിള്ള അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ഡിപ്ലോമേറ്റ് പദവിക്ക് അര്‍ഹയായി. കോട്ടയം മെഡിക്കള്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ഡോക്ടര്‍ നിഷ യൂണിവേഴ്‌­സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍­ഫ്രാന്‍സിസ്‌­ക്കോയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വൈല്‍ കോര്‍ണേല്‍ യൂണിവേഴ്‌­സിറ്റിയില്‍ നിന്ന് കാര്‍ഡിയോവാസ്­കുലര്‍ ഡിസീസസില്‍ ബിരുദാനന്തര ബിരുദം Read more about ഡോക്ടര്‍ നിഷാ പിള്ളയ്ക്ക് കാര്‍ഡിയോളജി ഡിപ്ലോമേറ്റ് പദവി[…]

ചാക്കോ സ്റ്റീഫന്റെ മാതാവ് സാറാമ്മ ചാണ്ടി കീഴുകര (91) നിര്യാതയായി

10:07 am 30/9/2016 – രാജന്‍ ആര്യപ്പള്ളില്‍ ലേക്ക്‌ലാന്റ്: കുമ്പനാട് ആഞ്ഞിലിമൂട്ടില്‍ (കീഴികര)മത്തായി ചാക്കോ, മറിയാമ്മ ചാക്കൊയുടേയും മകളും പരേതനായ ചാണ്ടി ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ചാണ്ടി സെപ്റ്റംബര്‍ 28 ബുധനാഴ്ച പകല്‍ 12:30 നു കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഏക മകന്‍ ചാക്കോ സ്റ്റീഫന്‍ താമാസിക്കുന്ന ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള ഭവനത്തില്‍വെച്ചായിരുന്നു അന്ത്യം. പാസ്റ്റര്‍ജോണ്‍ തോമസ്, പാസ്റ്റര്‍ ജയിംസ്‌ജോര്‍ജ്ജ്, പാസ്റ്റര്‍ ഫിലിപ്പ്‌ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രീയമാതാവിന്റെസമീപത്ത് നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു താന്‍ പ്രീയം വെച്ചിരുന്ന ദേശത്തേക്ക് ചേര്‍ക്കപ്പെട്ടത്. Read more about ചാക്കോ സ്റ്റീഫന്റെ മാതാവ് സാറാമ്മ ചാണ്ടി കീഴുകര (91) നിര്യാതയായി[…]

റോയി ജേക്കബിന്റെ സംസ്കാരം ഒക്‌ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച

10;05 am 30/9/2016 – രാജന്‍ ആര്യപ്പള്ളില്‍ ലേക്ക്‌ലന്റ്: സെപ്റ്റംബര്‍ 25 ഞയറാഴ്ച രാവിലെ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട റോയി ജേക്കബ് കൊടുന്തറയുടെ സംസ്കാരം ഒക്ക്‌ടോബര്‍ ഒന്നാം തിയതി ശനിയാഴ് നടക്കും.സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 01 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍ നടക്കുന്ന പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകള്‍ക്കും പാസ്റ്റമാരായ സം നൈനാന്‍, കെ.സി. ജോണ്‍, ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ എന്നിവര്‍ അദ്ധ്യഷം വഹിക്കുകയും, പാസ്റ്റര്‍മാരായ ജോണ്‍ സാമുവേല്‍, ജേക്കബ് മാത്യു, ഡോ. വല്‍സണ്‍ ഏബ്രഹാം എന്നിവര്‍ Read more about റോയി ജേക്കബിന്റെ സംസ്കാരം ഒക്‌ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച[…]

തോമസ് തലയ്ക്കല്‍ (59) നിര്യാതനായി

10;03 am 30/9/2016 – ജോര്‍ജ്ജ് തോമസ് ഓസ്‌ട്രേലിയ: മെല്‍ബണ്‍ ട്രൂഗനീനയില്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂര്‍ സ്വദേശി പടിഞ്ഞാറേതലയ്ക്കല്‍ വീട്ടില്‍ തോമസ് തലയ്ക്കല്‍ (59) സെപ്റ്റംബര്‍ 28 ന് സെന്റ് വിന്‍സന്റസ് ഹോസ്പ്പിറ്റലില്‍ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ലിസി, മകള്‍: ടീന, മരുമകന്‍: അരുണ്‍ ബേബി, മകന്‍: ജോര്‍ജ്ജ്. മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയ മുന്‍ പ്രസിഡന്റ് ജി.കെ. മാത്യൂസിന്റെ ഭാര്യ മോളിയുടെ ഇരട്ട സഹോദരനും ടാര്‍നീറ്റില്‍ താമസിക്കുന്ന സൂസന്‍ സൈമണ്‍ ന്റെ സഹോദരനുമാണ് Read more about തോമസ് തലയ്ക്കല്‍ (59) നിര്യാതനായി[…]

Default title

10;00 am 30/9/2016 വാഷിങ്ടൺ: തീവ്രവാദികൾക്കെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് അമേരിക്ക. യു.എസ് വിദേശകാര്യ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് അതിർത്തിയിലുണ്ടായ പ്രത്യേക സാഹചര്യം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നുവെന്നും കിർബി പ്രതികരിച്ചു. ഉറി ആക്രമണത്തിന് ശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി Read more about Default title[…]

സുഡാനില്‍ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്.

10:00 am 30/9/2016 ഖര്‍ത്തൂം: സുഡാനില്‍ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ സിവിലിയന്മാര്‍ക്കുനേരെ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. ദര്‍ഫുറിന്‍െറ ഉള്‍മേഖലകളില്‍ എട്ടു മാസത്തിനിടെ നിരവധി തവണയാണ് സൈന്യം രാസായുധം പ്രയോഗിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 250 പേരില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ച് ഇവിടെ ആക്രമണം തുടരുകയാണ്. 2016 ജനുവരി മുതല്‍ ദര്‍ഫുറിലെ ജബല്‍ മാരാ മേഖലയില്‍ ചുരുങ്ങിയത് 30 തവണയാണ് രാസായുധപ്രയോഗം നടന്നത്. സിവിലിയന്മാര്‍ക്കുനേരെ സുഡാന്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി Read more about സുഡാനില്‍ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്.[…]

മിന്നലാക്രമണമെങ്കില്‍ തിരിച്ചടിക്കുമായിരുന്നു –പാകിസ്താന്‍

09:56 am 30/09/2016 ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവെപ്പിനെ മിന്നലാക്രമണമായി ചിത്രീകരിച്ച് മാധ്യമസംഭവമാക്കി മാറ്റാനുള്ള ഇന്ത്യന്‍ നീക്കം സത്യത്തെ വളച്ചൊടിക്കലാണെന്ന് പാകിസ്താന്‍. പ്രത്യേക ലക്ഷ്യങ്ങളിലേക്കുള്ള അതിവേഗ ആക്രമണമാണ് (സര്‍ജിക്കല്‍ സ്ട്രൈക്) ഇന്ത്യ നടത്തിയതെങ്കില്‍ അതിന് കടുത്ത തിരിച്ചടി നല്‍കിയേനെയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന്‍െറ വാര്‍ത്താവിഭാഗമായ ഇന്‍റര്‍സര്‍വിസസ് പബ്ളിക് റിലേഷന്‍സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. പാക് മേഖലയില്‍ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ല. എന്നാല്‍, നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് Read more about മിന്നലാക്രമണമെങ്കില്‍ തിരിച്ചടിക്കുമായിരുന്നു –പാകിസ്താന്‍[…]