മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി

10:11 am 30/9/2016
Newsimg1_93140691
ന്യൂയോര്‍ക്ക്: മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ് ഓണാഘോഷം ­പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന ആഘോഷമായി മാറി. ജാതി­മത­ഭേദമെന്യേ പ്രവാസി മലയാളികള്‍ ഒരുമിച്ചിരുന്ന് ആഘോഷിക്കുന്ന സുവര്‍ണ്ണാവസരമാണ് ഓണാഘോഷ വേദികളെന്ന് പത്മശ്രീ. ഡോ. സോമസുന്ദരം അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്റെര ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. സോമ സുന്ദരം.

വിഭവസമൃദ്ധമായഓണസദ്യയ്ക്കു ശേഷം, ട്രസ്റ്റ് ബോര്ഡ്ഷ ചെയര്മാഘന്‍ സുരേഷ് മുണ്ടയ്ക്കല്‍ നോതൃത്വം നല്കിയ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലിയെ ആഘോഷപൂര്‍വ്വം ഘോഷയാത്രയായി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികള്‍ ആരംഭിച്ചു. മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ് മാത്യു എടമ്പാടം, വിശിഷ്ടാതിഥി ഡോ. സോമസുന്ദരം, സെക്രട്ടറി അശോക് കുമാര്‍ മലയില്‍, വൈസ് പ്രസിഡന്റ് ബെറ്റി ഉമ്മന്‍, ട്രഷറാര്‍ ജിജി ഉലഹന്നാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേര്‍മാരായ സുരേഷ് മുണ്ടയ്ക്കല്‍, ദേവകി മേക്കാട്ട്, ഷീല ജോസഫ് എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനംചെയ്തു.
ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാാന്‍ പോള്‍ കറുകപ്പള്ളി, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍, ഫൊക്കാനാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ ആര്പ്പിച്ചു.

പ്രമുഖ ഗായകരായ ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍ എന്നിവരുടെ ഗാനമേളയും, തിരുവാതിര, കുച്ചിപ്പുടി, നൃത്തം, ചെണ്ടമേളം, സിനിമാറ്റിക് ഡാന്‍സ്, വള്ളംകളി മുതലായ പരിപാടികളുമായി മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും കാണികളുടെ ഹൃദയം കയ്യടക്കി ഓണാഘോഷത്തിനുകൊഴുപ്പു കൂട്ടി.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് മുണ്ടയ്ക്കല്‍, കമ്മിറ്റി അംഗങ്ങളായ ദേവകി മേക്കാട്ട്, ഷീല ജോസഫ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അസോസിയേഷന്‍ സെക്രട്ടറി അശോക് കുമാര്‍ മലയില്‍ കൃതജ്ഞത രേഖപ്പെടുത്തി.