നൈന കോണ്‍ഫറന്‍സില്‍ വര്‍ണ്ണശബളമായ ഗാലാ നൈറ്റ്

10:12 am 30/9/2016

– ബീന വള്ളിക്കളം (നൈന വൈസ് പ്രസിഡന്റ്)
Newsimg1_67986025
ഇന്ത്യന്‍ നഴ്‌സുമാരുടെ അമേരിക്കയിലെ സംഘടനായ നൈനയുടെ അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സിന്റെ അവസാന ദിനമായ ഒക്‌ടോബര്‍ 22-നു വൈകിട്ട് നടക്കുന്ന ഗാലാ നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

മഹനീയ വ്യക്തികളുടെ സാന്നിധ്യത്താലും അതിമനോഹരമായ കലാപരിപാടികളാലും അലങ്കരിക്കപ്പെടുന്ന ഈ സായാഹ്നം 22-നു വൈകിട്ട് 6.30-നു എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ ആരംഭിക്കും. ജി.എസ്.എ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ കാലായില്‍, അഡ്മിറല്‍ ഡോ. ജിം ലാന്‍ഡോ, എ.എന്‍.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ സ്വാര്‍ട്‌സ് എന്നിവര്‍ സന്ദേശം നല്‍കുന്നു. ചിക്കാഗോയിലെ കഴിവുറ്റ കലാകാരന്മാരും കലാകാരികളും അതിമനോഹരമായ അവതരണങ്ങളുമായി രംഗത്തു വരുന്നതാണ്. നഴ്‌സിംഗ് രംഗത്തെ പരിചയ സമ്പന്നരും എല്ലാ തലമുറകളിലുമുള്ളവരുമായി ഒന്നുചേരുന്ന മനോഹരമായ ഈ സായാഹ്നത്തിലേക്ക് ഏവരും വന്നുചേരണമെന്നു നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫിലോ ഫിലിപ്പ്, ആതിഥേയ ഇല്ലിനോയി ചാപ്റ്റര്‍ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് എന്നിവരോടൊപ്പം എല്ലാ കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു. ഒക്‌ടോബര്‍ 15-നം ഇതിനായുള്ള ടിക്കറ്റുകള്‍ എടുക്കേണ്ടതാണ്. രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗാലാ ടിക്കറ്റുകള്‍ പ്രത്യേകം എടുക്കേണ്ടതില്ല. കോണ്‍ഫറന്‍സിനു പങ്കെടുക്കാന്‍ പറ്റാത്തവരും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഈ മനോഹരസന്ധ്യയില്‍ ഒന്നിച്ചുകൂടാന്‍ എത്തിച്ചേരുവാന്‍ ശ്രമിക്കണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാറാ ഗബ്രിയേല്‍ (773 793 4879), ഫിലോമിന ഫിലിപ്പ് (847 894 5663), മേഴ്‌സി കുര്യാക്കോസ് (773 865 2456), വെബ്‌സൈറ്റ്: www.nainausa.com
Newsimg2_9530311