Default title

10;00 am 30/9/2016
download (8)

വാഷിങ്ടൺ: തീവ്രവാദികൾക്കെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് അമേരിക്ക. യു.എസ് വിദേശകാര്യ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് അതിർത്തിയിലുണ്ടായ പ്രത്യേക സാഹചര്യം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നുവെന്നും കിർബി പ്രതികരിച്ചു.

ഉറി ആക്രമണത്തിന് ശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആക്രമണത്തിൽ അമേരിക്കയുടെ നടുക്കം രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.