10;46 am 30/9/2016
റിയോ ഡി ജനീറോ: ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ് ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി. ജയിലിനകത്ത് തീയിടുകയും അതിന് ശേഷം വേലിക്കെട്ടുകൾ തകർത്ത് തടവുകാർ ചാടി രക്ഷപ്പെടുകയായിരുന്നു. ജയിൽ ചാടിയവർ സമീപത്തുള്ള പുഴയിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പകുതിയിലേറെ പേരെയും പിടികൂടിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 1000 തടവുകാർ പാർപ്പിക്കാൻ സൗകര്യമുള്ള ജർദിനോപോളിസ് ജയിലിൽ 1800 ലധികം പേരെയാണ് പാർപ്പിച്ചിട്ടുള്ളത്. ജയിലിലെ സൗകര്യങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിലെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.