സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു.

07:03 pm 30/9/2016
images (6)
മലപ്പുറം: മലപ്പുറത്ത്​ നിയന്ത്രണം നഷ്​ടപ്പെട്ട സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു. 11 പേർക്ക്​ പരിക്കേറ്റു. ഇത്തിൾപ്പറമ്പ്​ സ്വദേശി അമീറി​െൻറ മകൾ സിതാര ജാസ്​മിൻ(13) ആണ്​ മരിച്ചത്​.

മലപ്പുറം ഗവൺമെൻറ്​ ഗേൾസ്​​ ഹൈസ്​കൂളിലെ ബസ്​ ആണ്​ അപകടത്തിൽപെട്ടത്​. ഇന്ന്​ വൈകുന്നേരം 4.30നായിരുന്നു അപകടം. സ്​കൂളിൽനിന്ന്​ കുട്ടികളുമായി പുറപ്പെടാനൊരുങ്ങവെ ബ്രേക്​ നഷ്​ടപ്പെട്ട ബസ്​ സ്​കൂൾ ഗേറ്റിന്​ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ​ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.