അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായിയായി വരാദ്കര്‍ അധികാരമേല്‍ക്കും

07:24 am 4/6/2017 ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ലിയോ വരാദ്കര്‍ നിയമിതനാവും. ഭരണകക്ഷിയായ ഫിനഗേലിന്റെ നേതൃതെരഞ്ഞെടുപ്പില്‍ നിലവിലുള്ള മന്ത്രിസഭയിലെ സാമൂഹ്യസംരക്ഷണ മന്ത്രിയായ ലിയോ വരാദ്കര്‍ 60 ശതമാനം വോട്ടുനേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ മുപ്പത്തെട്ടുകാരനായ ലിയോ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകും. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ് ജില്ലയിലെ വരാഡ് ഗ്രാമക്കാരനായ അശോക് വരാദ്കറുടെയും ഐറിഷുകാരിയായ മിറിയയുടെയും മകനാണ് ലിയോ വരാദ്കര്‍. പാര്‍ട്ടിമെംബര്‍ഷിപ്പ് ഉള്ളവര്‍ക്കുള്ള വോട്ടിംഗില്‍ 65 ശതമാനം വോട്ടു നേടിയ സൈമണ്‍ കോവ്‌നെ ആദ്യഘട്ടത്തില്‍ Read more about അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായിയായി വരാദ്കര്‍ അധികാരമേല്‍ക്കും[…]

ഭാഷാ സ്‌നേഹസംഗമം – ലണ്ടന്‍ ബുക്ക് ഫെയര്

10:07 pm 14/5/2017 കാരൂര്‍ സോമന്‍ ചാരുംമൂട് അമൃത് പാനം ചെയ്യുന്നതു പോലെയാണ് പുസ്തകവായന. അത് ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഉത്തേജിപ്പിക്കുന്നു. അതിന് അതിര്‍വരമ്പുകളില്ല, കാലദേശങ്ങളുടെയും സംസ്ക്കാരങ്ങളുടെയും വ്യതിയാനമില്ല. വായനയില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. വായിക്കാത്തവര്‍ വായന മരിക്കുന്നു എന്നു മുറവിളികള്‍ക്കിയില്‍ ലണ്ടന്‍ ബുക്ക് ഫെയറില്‍ സൂചി കുത്താന്‍ ഇടമില്ലാത്തവിധം തിരക്കേറിയ ഭാഷാസ്‌നേഹികളുടെ , സാഹിത്യാരാധകരുടെ സംഗമത്തിന്റെ അപൂര്‍വ്വ കാഴ്ചയായിരുന്നു മാര്‍ച്ച് 14-16 തീയതികളില്‍ ഒളിംബിയ – ലണ്ടനില്‍ കണ്ടത്. 46 വര്‍ഷം പിന്നിടുന്ന Read more about ഭാഷാ സ്‌നേഹസംഗമം – ലണ്ടന്‍ ബുക്ക് ഫെയര്[…]

ജര്‍മന്‍ ചാന്‍സലറെ സന്ദര്‍ശിക്കാന്‍ മലയാളി വിദ്യാര്‍ഥിയും

07:14 pm 12/5/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ബെര്‍ലിനില്‍ ജര്‍മന്‍ഭാഷ പഠിക്കാനും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്താനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിസംഘത്തില്‍ ഒരു മലയാളിയും. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചൈതന്യന്‍ ബി.പ്രകാശിനാണ് ഈ അവസരം കിട്ടിയത്. ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റിറ്റ}ട്ട് രാജ്യത്തുനിന്നു തിരഞ്ഞെടുത്ത 30 കുട്ടികളില്‍ ഏക മലയാളിയാണ് ചൈതന്യന്‍. ഇന്ത്യയിലെ 14 വയസ്സുവരെയുള്ള ജര്‍മന്‍ ഭാഷാവിദ്യാര്‍ഥികള്‍ക്കിടിയില്‍ നടത്തിയ മത്സരത്തില്‍ നിന്നാണ് ചൈതന്യനെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഗൊയ്‌ഥെ Read more about ജര്‍മന്‍ ചാന്‍സലറെ സന്ദര്‍ശിക്കാന്‍ മലയാളി വിദ്യാര്‍ഥിയും[…]

യൂറോപ്യന്‍ യുവതികള്‍ വില്‍പ്പനയ്ക്ക് : വാങ്ങുവാന്‍ എത്തുന്നത് ഇന്ത്യാക്കാരും പാകിസ്ഥാനികളും

09:35 pm 11/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഗ്ലാസ്‌ഗോ: യൂറോപ്പില്‍ ആണെങ്കിലും ദരിദ്രമായ അവസ്ഥയിലാണ് പല കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. അതിനാല്‍ തന്നെ അവിടുന്നുള്ള ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്തിന്റെയും മാംസവ്യാപരത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള ഏഷ്യക്കാര്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സാം പോളിംങ് എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് വേഷപ്രച്ഛന്നയായി Read more about യൂറോപ്യന്‍ യുവതികള്‍ വില്‍പ്പനയ്ക്ക് : വാങ്ങുവാന്‍ എത്തുന്നത് ഇന്ത്യാക്കാരും പാകിസ്ഥാനികളും[…]

ജര്‍മനിയില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം

07:45 am 9/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ജര്‍മനിയിലെ നീഡര്‍സാക്‌സണ്‍ സംസ്ഥാനത്തെ ഹാര്‍സില്‍ ഉദ്ഘാടനം ചെയ്തു. ഹാര്‍സിലെ റാപ്‌ബോഡെ റിസര്‍വോയറിന് മുകളിലൂടെ പണിത ഈ തൂക്ക്പാലത്തിന് 483 മീറ്റര്‍ നീളമുണ്ട്. ഇത് തൂക്ക് പാലം ടൂറിസ്റ്റുകള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഉടനെ തന്നെ തുറന്ന് കൊടുത്തു. ഇതേവരെ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം 439 മീറ്റര്‍ നീളമുള്ള റഷ്യയിലെ സോട്ഷിയില്‍ ആയിരുന്നു. ജര്‍മനിയിലെ ഈ തൂക്ക് പാലത്തിനായി 947 ടണ്‍ Read more about ജര്‍മനിയില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം[…]

ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്

08:44 pm 5/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ന}ഡല്‍ഹി: വിമാന യാത്രയില്‍ മര്യാദ കാട്ടാത്തവര്‍ക്ക് ഇന്ത്യയില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് പുതിയ നിയമം അവതരിപ്പിച്ചത്. വിമാനയാത്രക്കാര്‍ക്കായുള്ള പുതിയ നിയമം പരീക്ഷണാര്‍ത്ഥം അടുത്തമാസം ജൂണ്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. യാത്രക്കാരുടെ ആദ്യ പ്രതികരണം അറിഞ്ഞശേഷമാകും ഈ നിയമം സ്ഥിരമായി നടപ്പിലാക്കുക. പുതിയ നിയമം സംബന്ധിച്ച നിര്‍ദ്ദേശം ഒരു Read more about ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്[…]

ജര്‍മന്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു

07:49 pm 25/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ എയര്‍പോര്‍ട്ടുകളിലെ പാസ്‌പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു. യൂറോപ്പില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകര ആക്രമണങ്ങളുടെ പഞ്ചാത്തലത്തിലാണ് ഈ കര്‍ശന പരിശോധനകള്‍ നടപ്പാക്കുന്നത്. എയര്‍പോര്‍ട്ടുകളെ കൂടാതെ യൂറോപ്യന്‍ രാജ്യാതിര്‍ത്തികളിലും, ബ്രേമന്‍, ഹംബൂര്‍ഗ്, കീല്‍ തുറമുഖങ്ങളിലും പാസ്‌പോര്‍ട്ടുകള്‍ കര്‍ശനമായി പരിശോധിക്കും. ഈ മാസത്തില്‍ ഫ്രാന്‍സിലുണ്ട ായ ആക്രമണം, ജര്‍മനിയില്‍ ടര്‍ക്കി പൗരന്മാരുടെ ഇടയയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സമയത്ത് ഉണ്ട ായ അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയും, ജര്‍മനിയിലെ വര്‍ദ്ധിച്ചു വരുന്ന മോഷണങ്ങളും Read more about ജര്‍മന്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു[…]

പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര 21ന് ആരംഭിക്കുന്നു.

09:09 am 19/4/2017 മെല്‍ബണ്‍: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര ഈ മാസം 21ന് ആരംഭിക്കുന്നു. മെല്‍ബണ്‍ ,സിഡ്‌നി,ബ്രിസ്ബന്‍ അഡലൈഡ് പെര്‍ത്ത് കാന്‍ബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രന്‍മാഷ് പങ്കെടുക്കുന്നത്. ശാസ്ത്രബോധത്തില്‍ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രഭാഷണങ്ങളും പ്രസന്റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം രവിചന്ദ്രന്‍മാഷിനെ പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു ,ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട വിശ്വാസങ്ങള്‍ക്കും വിഭാഗീയ ചിന്തകള്‍ക്കും എതിരെ സരസമായ പ്രഭാഷണങ്ങളും അവതരണങ്ങളുമാണ് Read more about പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര 21ന് ആരംഭിക്കുന്നു.[…]

ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.

09:16 am 17/4/2017 പാരിസ്: ഏപ്രിൽ 23നും മേയ് ഏഴിനും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. 11 സ്ഥാനാർഥികളാണ് ഇപ്പോൾ രംഗത്തുള്ളത്. മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികളാണ് അവശേഷിക്കുക. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രിൽ10നു തുടങ്ങിയ പ്രചാരണങ്ങൾ 21ന് അവസാനിക്കും.ഏപ്രിൽ 23നു തന്നെ ഫലമറിയാം. തികഞ്ഞ കുടിയേറ്റ-യൂറോപ്യൻ വിരുദ്ധത പുലർത്തുന്ന മരീൻ ലീപെൻ (ഗ്രീൻപാർട്ടി) രണ്ടാംഘട്ടത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ, അന്തിമഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ഇമ്മാനുവൽ മാക്രോണിനോട് അവർ Read more about ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.[…]

വൈഫൈ വേഗതയില്‍ നെതര്‍ലന്‍ഡ് ചരിത്രംകുറിച്ചു

8:44 pm 10/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ആംസ്റ്റര്‍ഡാം: മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വൈഫൈ സംവിധാനം നെതര്‍ലാന്‍ഡ് ഗവേഷകര്‍ കണ്ടുപിടിച്ചു. നിലവിലുള്ളതിനേക്കാള്‍ നൂറുമടങ്ങ് വേഗതയാണ് പുതിയ വൈഫൈ സംവിധാനത്തില്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇന്റര്‍നെറ്റ് വേഗത കുറയാതെ കൂടുതല്‍ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ വൈഫൈക്ക് 40 ജിഡിപിഎസ് വേഗതയുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിന എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന് Read more about വൈഫൈ വേഗതയില്‍ നെതര്‍ലന്‍ഡ് ചരിത്രംകുറിച്ചു[…]