ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.

09:16 am 17/4/2017

പാരിസ്: ഏപ്രിൽ 23നും മേയ് ഏഴിനും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. 11 സ്ഥാനാർഥികളാണ് ഇപ്പോൾ രംഗത്തുള്ളത്.

മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികളാണ് അവശേഷിക്കുക. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രിൽ10നു തുടങ്ങിയ പ്രചാരണങ്ങൾ 21ന് അവസാനിക്കും.ഏപ്രിൽ 23നു തന്നെ ഫലമറിയാം. തികഞ്ഞ കുടിയേറ്റ-യൂറോപ്യൻ വിരുദ്ധത പുലർത്തുന്ന മരീൻ ലീപെൻ (ഗ്രീൻപാർട്ടി) രണ്ടാംഘട്ടത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ, അന്തിമഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ഇമ്മാനുവൽ മാക്രോണിനോട് അവർ പരാജയപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കൺസർവേറ്റിവ് പാർട്ടിയുടെ ഫ്രാങ്സ്വ ഫിലൻ, സോഷ്യലിസ്റ്റ് പാർട്ടിയുടെ ബെനോയ്റ്റ് ഹാമൺ എന്നിവരും രംഗത്തുണ്ട്.