അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായിയായി വരാദ്കര്‍ അധികാരമേല്‍ക്കും

07:24 am 4/6/2017

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ലിയോ വരാദ്കര്‍ നിയമിതനാവും. ഭരണകക്ഷിയായ ഫിനഗേലിന്റെ നേതൃതെരഞ്ഞെടുപ്പില്‍ നിലവിലുള്ള മന്ത്രിസഭയിലെ സാമൂഹ്യസംരക്ഷണ മന്ത്രിയായ ലിയോ വരാദ്കര്‍ 60 ശതമാനം വോട്ടുനേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ മുപ്പത്തെട്ടുകാരനായ ലിയോ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകും.
മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ് ജില്ലയിലെ വരാഡ് ഗ്രാമക്കാരനായ അശോക് വരാദ്കറുടെയും ഐറിഷുകാരിയായ മിറിയയുടെയും മകനാണ് ലിയോ വരാദ്കര്‍.
പാര്‍ട്ടിമെംബര്‍ഷിപ്പ് ഉള്ളവര്‍ക്കുള്ള വോട്ടിംഗില്‍ 65 ശതമാനം വോട്ടു നേടിയ സൈമണ്‍ കോവ്‌നെ ആദ്യഘട്ടത്തില്‍ വരാദ്കര്‍ ക്യാന്പിനെ അന്പരിപ്പിച്ചു.
കൗണ്‍സിലര്‍മാരുടെ വോട്ടിംഗില്‍ 123 വോട്ടുകള്‍ ലിയോ നേടിയപ്പോള്‍ 100 വോട്ടുകളാണ് സൈമണ് ലഭിച്ചത്. പാര്‍ലമെന്റ് അംഗങ്ങളുടെ വിഭാഗത്തില്‍ 51 വോട്ടുകള്‍ ലിയോ നേടിയപ്പോള്‍ 22 വോട്ടുകളെ സൈമണ് ലഭിച്ചുള്ളു,
റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്