ജര്‍മന്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു

07:49 pm 25/4/2017

– ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ എയര്‍പോര്‍ട്ടുകളിലെ പാസ്‌പോര്‍ട്ട് പരിശോധനകള്‍ കര്‍ശനമാക്കുന്നു. യൂറോപ്പില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകര ആക്രമണങ്ങളുടെ പഞ്ചാത്തലത്തിലാണ് ഈ കര്‍ശന പരിശോധനകള്‍ നടപ്പാക്കുന്നത്. എയര്‍പോര്‍ട്ടുകളെ കൂടാതെ യൂറോപ്യന്‍ രാജ്യാതിര്‍ത്തികളിലും, ബ്രേമന്‍, ഹംബൂര്‍ഗ്, കീല്‍ തുറമുഖങ്ങളിലും പാസ്‌പോര്‍ട്ടുകള്‍ കര്‍ശനമായി പരിശോധിക്കും.

ഈ മാസത്തില്‍ ഫ്രാന്‍സിലുണ്ട ായ ആക്രമണം, ജര്‍മനിയില്‍ ടര്‍ക്കി പൗരന്മാരുടെ ഇടയയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സമയത്ത് ഉണ്ട ായ അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയും, ജര്‍മനിയിലെ വര്‍ദ്ധിച്ചു വരുന്ന മോഷണങ്ങളും ഈ കര്‍ശന പാസ്‌പോര്‍ട്ട് പരിശോധനള്‍ക്ക് കാരണമായി ചൂണ്ട ിക്കാണിക്കുന്നു. നിയമാനുസ|തം ജര്‍മനിയില്‍ വരുന്നവരും, ടൂറിസ്റ്റുകളും ഈ കര്‍ശന പരിശോധനയുമായി സഹകരിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തര വകുപ്പും, വിദേശകാര്യ വകുപ്പും അഭ്യര്‍ത്ഥിക്കുന്നു.