വൈഫൈ വേഗതയില്‍ നെതര്‍ലന്‍ഡ് ചരിത്രംകുറിച്ചു

8:44 pm 10/4/2017

– ജോര്‍ജ് ജോണ്‍


ഫ്രാങ്ക്ഫര്‍ട്ട്-ആംസ്റ്റര്‍ഡാം: മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വൈഫൈ സംവിധാനം നെതര്‍ലാന്‍ഡ് ഗവേഷകര്‍
കണ്ടുപിടിച്ചു. നിലവിലുള്ളതിനേക്കാള്‍ നൂറുമടങ്ങ് വേഗതയാണ് പുതിയ വൈഫൈ സംവിധാനത്തില്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇന്റര്‍നെറ്റ് വേഗത കുറയാതെ കൂടുതല്‍ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ വൈഫൈക്ക് 40 ജിഡിപിഎസ് വേഗതയുണ്ട്.

ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിന എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന് ചിലവ് വളരെ കുറവാണെന്നതും വലിയ അനുഗ്രഹമാണ്. നിലവിലെ ഏറ്റവും വേഗതയുള്ള വൈഫൈ
സംവിധാനത്തിന് 300 എംബിപിഎസ് ആണ് വേഗത.

നിലവിലുള്ള വൈഫൈ സംവിധാനം 2.5 മുതല്‍ അഞ്ച് ജിഗാഹെട്‌സ് വരെയുള്ള തരംഗ ദൈര്‍ഘ്യത്തിലുള്ള റേഡിയോ സിഗ്‌നലിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനം
1,500 1 നാനോമീറ്റര് മുതലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ്. 200 ടെറാഹെട്‌സ് ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം. അതിനാല്‍ ഡേറ്റാകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വളരെ കൂടുതലാണ്. ഈ കണ്ടുപിടിത്തം വൈഫി രംഗത്ത് ഒരു ലോക റിക്കാര്‍ഡ് ആണ്.