ജര്‍മന്‍ മിനിമം ശമ്പളം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവ്

07:38 pm 6/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ നിയമപരമായ മിനിമം ശമ്പളം മറ്റു യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണെന്നു യൂറോപ്യന്‍ സാമ്പത്തിക സോഷ്യല്‍ പഠന ഇന്‍സ്റ്റിറ്റിയൂട്ട് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. ജര്‍മനിയിലെ മിനിമം ശമ്പളം മണിക്കൂറിനു ഈ വര്‍ഷം 2017 ജനുവരി മുതല്‍ മണിക്കൂറിന് 8,84 യൂറോ ആണ്. എന്നാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ മണിക്കൂറില്‍ നല്‍കേണ്ട മിനിമം ശമ്പളം യൂറോയില്‍ ഇപ്രകാരമാണ്: ലംക്‌സംബൂര്‍ഗ്- 11,27 ; ഫ്രാന്‍സ് – 9,76 ; ഹോളണ്ട് Read more about ജര്‍മന്‍ മിനിമം ശമ്പളം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവ്[…]

ലണ്ടനില്‍ നിര്യാതനായ റിച്ചാര്‍ഡ് ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച

07:57 am 22/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ ക്യാന്‍സര്‍ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാര്‍ഡ് ജോസഫിന്റെ പൊതു ദര്‍ശ്ശനവും,അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും 25 നു ശനിയാഴ്ച നടത്തപ്പെടും. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്‍റ്റര്‍’ എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്ന പരേതന് 64 വയസ്സ് പ്രായം ഉണ്ടായിരുന്നു. റിച്ചാര്‍ഡ് രണ്ടു വര്‍ഷത്തോളം Read more about ലണ്ടനില്‍ നിര്യാതനായ റിച്ചാര്‍ഡ് ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച[…]

റിച്ചാര്‍ഡ് ജോസഫ് (64) ഈസ്റ്റ് ഹാമില്‍ നിര്യാതനായി

07:56 am 16/3/2017 ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം പിടിപെട്ടു അന്തരിച്ചു.കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്.ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്‍റ്റര്‍ ‘ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം രണ്ടു വര്‍ഷത്തോളം ദുബായിയിലും സേവനം ചെയ്ത ശേഷം Read more about റിച്ചാര്‍ഡ് ജോസഫ് (64) ഈസ്റ്റ് ഹാമില്‍ നിര്യാതനായി[…]

ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.

08:06 am 16/3/2017 പാരീസ്: ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദിന്‍റെ പരിഗണനയിലാണെന്ന് ഭരണകൂടവൃത്തങ്ങൾ വ്യക്തമാക്കി. പാരീസിലും സമീപ പ്രദേശങ്ങളിലും 2015 നവംബർ 13ന് നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണങ്ങളിൽ ഏഴ് ഭീകരവാദികളുൾപ്പെടെ 137 പേർ കൊല്ലപ്പെടുകയും 368 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 100ലേറെപ്പേർക്ക് ഗുരുതര പരിക്കുകളാണ് ഏറ്റത്. നീതിന്യായവകുപ്പ് മന്ത്രി ജീൻ ജാക്വസ് ഉർവോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read more about ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.[…]

ജര്‍മനിക്ക് “ട്രിപ്പിള്‍ എ’ റേറ്റിംഗ് –

08:33 pm 11/3/2017 ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ലോക സാന്പത്തിക റേറ്റിംഗ് ഏജന്‍സി ഫിച്ച്, ജര്‍മന്‍ സാന്പത്തിക വളര്‍ച്ചയ്ക്കും കറന്‍സി മാനേജ്‌മെന്‍റിനും ഏറ്റവും മികച്ച “ട്രിപ്പിള്‍ എ’ ഗ്രേഡ് നല്‍കി. ജര്‍മനിയിലെ ഗാര്‍ഹിക ഉത്പാദനം 2017 ല്‍ 1.8 ശതമാനം ആയിരിക്കമെന്നാണ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ജര്‍മനിയിലേക്ക് ഒഴുകിയ അഭയാര്‍ഥികളും അതിനുവേണ്ടി ചെലവാക്കിയ അധിക ചെലവും ജര്‍മന്‍ സാന്പത്തിക വളര്‍ച്ചയെ ബാധിച്ചില്ല. സമൃദ്ധമായ സാന്പത്തിക അച്ചടക്ക നടപടികളും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയ Read more about ജര്‍മനിക്ക് “ട്രിപ്പിള്‍ എ’ റേറ്റിംഗ് –[…]

ജര്‍മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം

08:04 pm 4/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പല കമ്പനികള്‍ക്കും, എയര്‍ലൈന്‍സിനും, എയര്‍പോര്‍ട്ടുകള്‍ക്കും നിലവിലുള്ള സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ കോടതി വിധിച്ചു. സര്‍വീസ് നമ്പരുകളായ 1801 -1802 – 1803 – 1804 – 1805 എന്നിവ സെക്കന്റുകള്‍ വച്ച് അമിത ചാര്‍ജാണ് കുറെ വര്‍ഷങ്ങളായി കസ്റ്റമേഴ്‌സില്‍ നിന്നും ഈടാക്കി വന്നിരുന്നത്. ഇത് നിയമാനുസ|തം അല്ലെന്നും സാധാരണ ടെലഫോണ്‍ ചാര്‍ജ് മാത്രമേ ഈടാക്കാന്‍ സാധിക്കുക എന്നുമാണ് Read more about ജര്‍മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം[…]

ജര്‍മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു

08:52 pm 27/2/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: യൂറോപ്പിലെ ഫ്രാന്‍സിലും, ഇറ്റലിയിലും ക്യാഷ് പെയ്‌മെന്റുകള്‍ക്ക് ലിമിറ്റ് ഏര്‍പ്പെടുത്തിയതു പോലെ ജര്‍മനിയിലും ഇത് നടപ്പിലാക്കാന്‍ ആലോചന. തീവ്രവാദ പ്രസ്ഥാനങ്ങളും, വിദേശ ഭീകരപ്രവര്‍ത്തന സംഘടനകളും ക്യാഷ് പെയ്‌മെന്റിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തടയാനാണ് ഫ്രാന്‍സും, ഇറ്റലിയിം ക്യാഷ് പെയ്‌മെന്റിന് ലിമിറ്റ് ഏര്‍പ്പെടുത്തിയത്. ഈ കാരണം തന്നെയാണ് ജര്‍മന്‍ ക്യാഷ് പെയ്‌മെന്റുകള്‍ക്ക് ലിമിറ്റുകള്‍ക്കും ആധാരമായി പറയുന്നത്. ജര്‍മന്‍ ഭരണകക്ഷി സര്‍ക്കാരിലെ പ്രധാന പാര്‍ട്ടികളായ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു.) ,ക്രിസ്റ്റിയന്‍ Read more about ജര്‍മനിയില്‍ താമസിയാതെ ക്യാഷ് പെയ്‌മെന്റ് ലിമിറ്റ് വരുന്നു[…]

ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍.

09:06 am 20/2/2017 ബര്‍ലിന്‍: ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങളുമായി കൈകോര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. മ്യൂണികില്‍ നടന്ന സുരക്ഷസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ യു.എസ് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സിന്‍െറ സാന്നിധ്യത്തിലായിരുന്നു മെര്‍കലിന്‍െറ പരാമര്‍ശം. റഷ്യയുമായുള്ള യൂറോപ്പിന്‍െറ സഖ്യം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ഐ.എസ് പോലുള്ള തീവ്രവാദസംഘങ്ങള്‍ക്കെതിരെ പൊരുതാന്‍ റഷ്യയുമായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു. ഏഴു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്താനുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തിനെതിരെ ശക്തമായ Read more about ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍.[…]

യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്.

09:02 am 18/2/2017 ലണ്ടന്‍: 2012 ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരങ്ങളന്വേഷിക്കുന്നതിന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്. വ്യാഴാഴ്ചയാണ് ഏഴു പേജുള്ള രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടത്. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ചാരന്മാര്‍ ഇടപെട്ടതായാണ് രേഖയിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടികള്‍ ചെലവഴിച്ച തുക, ആഭ്യന്തര മത്സരം, യു.എസിനോട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമീപനം എന്നിവയാണ് ചാരന്മാര്‍ അന്വേഷിച്ചത്. സി.ഐ.എയുടെ രഹസ്യ രേഖകളും വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് മാധ്യമങ്ങള്‍ Read more about യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്.[…]

ജര്‍മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു

8:38 pm 16/2/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ഏറ്റവും പുതിയ സ്റ്റാറ്റിക്‌സ് അനുസരിച്ച് ജര്‍മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ 2015 ലെ കണക്കനുസരിച്ച് 5.7 മില്യണ്‍ വാര്‍ദ്ധ്യകര്‍ ജര്‍മനിയില്‍ ദരിദ്രരായി ജീവിക്കുന്നു. ഇത് 2010 ല്‍ 4.9 മില്യണില്‍ നിന്ന് 2015 ലെ വര്‍ദ്ധിച്ച കണക്കാണ്. ഈ വര്‍ദ്ധനവ് വളരെയേറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ജര്‍മന്‍ പാര്‍ലമെന്റ് മെംമ്പര്‍ സബീനാ സ്വിമ്മര്‍മാന്‍ ജര്‍മന്‍ സ്റ്റാറ്റികിസ് ബ്യൂറോയെ ഉദ്ധരിച്ച് വെളിപ്പെടുത്തി. യുദ്ധത്തില്‍ പങ്കെടുത്തതിന് ശേഷം തുടര്‍ന്ന് ജോലി ചെയ്യാന്‍ Read more about ജര്‍മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു[…]