08:52 pm 27/2/2017
– ജോര്‍ജ് ജോണ്‍
ബെര്‍ലിന്‍: യൂറോപ്പിലെ ഫ്രാന്‍സിലും, ഇറ്റലിയിലും ക്യാഷ് പെയ്മെന്റുകള്‍ക്ക് ലിമിറ്റ് ഏര്‍പ്പെടുത്തിയതു പോലെ ജര്‍മനിയിലും ഇത് നടപ്പിലാക്കാന്‍ ആലോചന. തീവ്രവാദ പ്രസ്ഥാനങ്ങളും, വിദേശ ഭീകരപ്രവര്‍ത്തന സംഘടനകളും ക്യാഷ് പെയ്മെന്റിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തടയാനാണ് ഫ്രാന്‍സും, ഇറ്റലിയിം ക്യാഷ് പെയ്മെന്റിന് ലിമിറ്റ് ഏര്‍പ്പെടുത്തിയത്. ഈ കാരണം തന്നെയാണ് ജര്‍മന്‍ ക്യാഷ് പെയ്മെന്റുകള്‍ക്ക് ലിമിറ്റുകള്‍ക്കും ആധാരമായി പറയുന്നത്.
ജര്‍മന്‍ ഭരണകക്ഷി സര്‍ക്കാരിലെ പ്രധാന പാര്‍ട്ടികളായ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയന് (സി.ഡി.യു.) ,ക്രിസ്റ്റിയന്‍ സോഷ്യലിസറ്റ് യൂണിയന് (സി.എസ്.യു) എന്നിവരാണ് ഈ ക്യാഷ് പെയ്മെന്റിന് ലിമിറ്റിനായി ശ്രമിക്കുന്നത്. ക്യാഷ് പെയ്മെന്റിന് ലിമിറ്റ് 5000 യൂറോ ആയി പരിമിതപ്പെടുത്താനാണ് ജര്‍മനി ആലോചിക്കുന്നത്. അതുപോലെ വിദേശത്തേക്കും, തിരിച്ചും കൈയില്‍ കൊണ്ടു പോകാവുന്ന ഇപ്പോഴത്തെ തുക 10.000 യൂറോ തുകാ പരിധിയും കുറയ്ക്കാന്‍ ജര്‍മനി ആലോചിക്കുന്നു.