ജര്‍മന്‍ മിനിമം ശമ്പളം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവ്

07:38 pm 6/4/2017
– ജോര്‍ജ് ജോണ്‍


ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ നിയമപരമായ മിനിമം ശമ്പളം മറ്റു യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണെന്നു യൂറോപ്യന്‍ സാമ്പത്തിക സോഷ്യല്‍ പഠന ഇന്‍സ്റ്റിറ്റിയൂട്ട് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. ജര്‍മനിയിലെ മിനിമം ശമ്പളം മണിക്കൂറിനു ഈ വര്‍ഷം 2017 ജനുവരി മുതല്‍ മണിക്കൂറിന് 8,84 യൂറോ ആണ്. എന്നാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ മണിക്കൂറില്‍ നല്‍കേണ്ട മിനിമം ശമ്പളം യൂറോയില്‍ ഇപ്രകാരമാണ്: ലംക്‌സംബൂര്‍ഗ്- 11,27 ; ഫ്രാന്‍സ് – 9,76 ; ഹോളണ്ട് – 9.52; ബെല്‍ജിയം – 9,28; ഐര്‍ലന്റ് – 9,25 ; ഇംഗ്ലണ്ട് – 8.79 (ജര്‍മനിയേക്കാള്‍ അല്പം കുറവ്).

എന്നാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി – 6.30; സ്‌പെയിന്‍ – 4.29; ഗ്രീസ് – 3,35; പോളണ്ട് – 2,65 എന്നിവടങ്ങളില്‍ ഇപ്പോഴത്തെ മിനിമം ശമ്പളം യൂറോ ആണ്. ജീവിത നിലവാര സൂചിക അനുസരിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ മിനിമം ശമ്പളം വര്‍ധിപ്പിക്കണമെന്ന് സാമ്പത്തിക സോഷ്യല്‍ പഠന ഇന്‍സ്റ്റിറ്റിയൂട്ട് ആവശ്യപ്പെടുന്നു.