ജര്‍മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം

08:04 pm 4/3/2017

– ജോര്‍ജ് ജോണ്‍

Newsimg1_65606807
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പല കമ്പനികള്‍ക്കും, എയര്‍ലൈന്‍സിനും, എയര്‍പോര്‍ട്ടുകള്‍ക്കും നിലവിലുള്ള സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ കോടതി വിധിച്ചു. സര്‍വീസ് നമ്പരുകളായ 1801 -1802 – 1803 – 1804 – 1805 എന്നിവ സെക്കന്റുകള്‍ വച്ച് അമിത ചാര്‍ജാണ് കുറെ വര്‍ഷങ്ങളായി കസ്റ്റമേഴ്‌സില്‍ നിന്നും ഈടാക്കി വന്നിരുന്നത്. ഇത് നിയമാനുസ|തം അല്ലെന്നും സാധാരണ ടെലഫോണ്‍ ചാര്‍ജ് മാത്രമേ ഈടാക്കാന്‍ സാധിക്കുക എന്നുമാണ് യൂറോപ്യന്‍ സെന്‍ട്രല്‍ കോടതി വിധി.

സ്റ്റ്ഗാര്‍ട്ടില്‍ ഇലക്ട്രിക് കടയായ കൊമംടെക്‌ന് എതിരെ ഒരു കസ്റ്റമര്‍ ജര്‍മനിയിലും, യൂറോപ്യന്‍ സെന്‍ട്രല്‍ കോടതിയിലും നടത്തിയ നിയമ യുദ്ധമാണ് ഈ വിധിക്ക് കാരണമായത്. ഒരു കസ്റ്റമറിന് സര്‍വീസ് ലഭിക്കുന്നതിനും, തങ്ങള്‍ വാങ്ങിയ പ്രൊഡക്റ്റിന്റെ കൂടുതല്‍ വിശദാശംങ്ങള്‍ അറിയുന്നതിനും അവകാശമുണ്ടെന്നും അതിനായി അമിത ചാര്‍ജുകള്‍ ഉള്ള നമ്പര്‍ ഏര്‍പ്പെടുത്തുന്നത് നിയമത്തിന് എതിരാണെന്നും കോടതി പറഞ്ഞു.