വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയില്‍

08:09 pm 3/2/2017 ലണ്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം 2017 മാര്‍ച്ച് 3 മുതല്‍ ഏപ്രില്‍ 2 വരെ സൌത്താംപ്ടന്‍ റീജിയന് കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നടത്തുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്‍റെ നാഷണല്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രമുഖ ധ്യാനഗുരു റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷന്‍ ടീമിന്‍റെ മുന്‍നിര പ്രവര്‍ത്തകനും, പ്രമുഖ ധ്യാനഗുരുവും, സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ജീവനച്ചന്‍), വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, വചനപ്രഘോഷകനും, ഫാമിലി കൌണ്‍സിലറുമായ സണ്ണി Read more about വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയില്‍[…]

ജര്‍മനിയില്‍ ബലാത്സംഗം തടയാന്‍ സേഫ് ഷോട്ട്‌സ്

08:30 am 21/1/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ശക്തമായ സാഹചര്യത്തിന്റെ ഭാഗമായി ജര്‍മന്‍ വിപണി പുറത്തിറക്കിയതാണ് ഈ പുതിയ സേഫ് ഷോട്ട്‌സ്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സില്‍ ഉള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ സേഫ് ഷോട്ട്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ സേഫ് ഷോട്ട്‌സ് ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ ഇത് സൈറണ്‍ പുറപ്പെടുവിക്കും. സേഫ് Read more about ജര്‍മനിയില്‍ ബലാത്സംഗം തടയാന്‍ സേഫ് ഷോട്ട്‌സ്[…]

ജര്‍മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത .

07:08 am 7/1/2017 ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ഫെയ്‌സ്ബുക്കില്‍ കള്ളക്കഥകളും, വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് ജര്‍മനിയില്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നു. ഇനി മുതല്‍ ഈ വക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കോടികളാണ്. ഫെയ്‌സ്ബുക്കില്‍ സത്യം മനസിലാക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും, പിന്നീട് തെറ്റാണെന്ന് അറിയുമ്പോള്‍ ക്ഷമ ചോദിച്ച് തിരുത്തുകയും, നേരത്തെ കൊടുത്ത ഫെയിസ് ബുക്ക് വാര്‍ത്ത എടുത്തു കളയാതെ വീണ്ടും അവിടെത്തന്നെ കിടക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ അഞ്ച് ലക്ഷം യൂറോ (ഏകദേശം 35 കോടി രൂപാ) വരെ പിഴ നല്‍കണം. അമേരിക്കന്‍ Read more about ജര്‍മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത .[…]

മലയാളിവൈദികന്‍ ബ്രസീലില്‍ മുങ്ങിമരിച്ചു

06:00 am 30/12/2016 Pi സാവോപോളോ: ബ്രസീലിലെ സാവോപോളോയില്‍ വിനോദയാത്രയ്ക്കിടെ നദിയില്‍ കുളിക്കാനിറങ്ങിയ മലയാളിവൈദികന്‍ മുങ്ങിമരിച്ചു. കോട്ടയം നീര്‍ക്കാട് കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സി (38) ആണ് മരിച്ചത്. സാവോപോളോയിലെ അപരസീദ എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. വൈദികരോടും വൈദിക വിദ്യാര്‍ഥികളോടുമൊപ്പം നദിയില്‍ കുളിക്കുമ്പോഴായിരുന്നു സംഭവം. കളമശേരി (മാര്‍ത്തോമ വനം) വിശുദ്ധ കുരിശിന്റെ സന്യാസ സാംഗമാണ് ഫാ. ജോണ്‍ ബ്രിട്ടോ.

ജര്‍മനിയില്‍ ഒമ്പതു ലക്ഷം പേരുടെ ഇന്റര്‍നെറ്റ് ഹാക്ക് ചെയ്തു

09:11 am 1/12/2016 ബര്‍ലിന്‍: ജര്‍മന്‍ ടെലികോമിന്റെ ഒമ്പതു ലക്ഷം ഉപഭോക്താക്കളെ ഹാക്ക് ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് ജര്‍മനിയിലെ ഒമ്പതു ലക്ഷം ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ബന്ധം നഷ്ടപ്പെട്ടത്. ഇതെക്കുറിച്ച് അന്വേഷണം നടത്തുന്ന ജര്‍മന്‍ ടെലികോം ഹാക്കര്‍മാരയാണ് മുഖ്യമായി സംശയിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത് ഫോണ്‍, ടെലിവിഷന്‍ സേവനങ്ങളും തടസപ്പെടാന്‍ കാരണമായി. ഡയല്‍ അപ്പീല്‍ റൂട്ടറുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന പ്രശ്‌നമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനു പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം. ചിലതരം റൂട്ടറുകള്‍ക്കു മാത്രമാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇത് Read more about ജര്‍മനിയില്‍ ഒമ്പതു ലക്ഷം പേരുടെ ഇന്റര്‍നെറ്റ് ഹാക്ക് ചെയ്തു[…]

വെളിച്ചം പബ്ലിക്കേഷന്‍സിന്റെ രണ്ടാമത്തെ പുസ്തകം ദൂരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു

12:02 pm 8/11/2016 ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന സൗദിയിലുള്ള എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍ എഴുതിയ നോവല്‍ “ദൂരെ ഒരു കിളിക്കൂട്’ 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു. ലണ്ടന്‍ മലയാള സാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമ കൃതി യു.കെയിലെ അറിയപ്പെടുന്ന സാഹിത്യകാരി സിസിലി ജോര്‍ജ് എഴുതിയ ചെറുകഥാ സമാഹാരമായ വേനല്‍മഴ ആയിരുന്നു. വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാര്‍ന്നുതിന്നുന്ന കച്ചവട പ്രസാധകരില്‍ നിന്നും രക്ഷപെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ Read more about വെളിച്ചം പബ്ലിക്കേഷന്‍സിന്റെ രണ്ടാമത്തെ പുസ്തകം ദൂരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു[…]

ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ടെരിച്ചു

08:02 am 29/10/2016 സിഡ്‌നി : പഞ്ചാബ് സ്വദേശിയായ 29കാരന്‍ മന്‍മീത് അലിഷറാണ് കൊല്ലപ്പെട്ടത്. യാത്രക്കാര്‍ക്കു മുന്നിവച്ച് മറ്റൊരാള്‍ മന്‍മീതിനെ തീ വയ്ക്കുകയായിരുന്നു. ബ്രിസ്‌ബേനിലെ പഞ്ചാബ് സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന ഒരു ഗായകന്‍ കൂടിയാണ് മന്‍മീത്. ബസില്‍നിന്നു തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ പിന്നിലെ വാതിലില്‍ കൂടിയാണ് രക്ഷപ്പെടുത്തിയത്. മന്‍മീതിനെ ആക്രമിച്ചതെന്നു കരുതുന്ന മധ്യവയസ്‌കനെ സമീപത്തെ ബസ് സ്‌റ്റോപ്പില്‍നിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സാമ്പത്തികശാസ്ത്ര നൊബേല്‍ ഒലിവര്‍ ഹാര്‍ട്ടും ബെംഗ്റ്റ് ഹോംസ്‌ട്രോമും പങ്കിട്ടു

08:33 am 11/10/2016 ജനീവ: സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഒലിവര്‍ ഹാര്‍ട്ട്, ബെംഗ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ പങ്കിട്ടു. കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ഒലിവര്‍ ഹാര്‍ട്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറാണ് ഹോംസ്‌ട്രോം. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ പഠനമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് വ്യക്തമാക്കി.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി

08:28 am 11/10/2016 – ഷൈമോന്‍ തോട്ടുങ്കല്‍ ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി. മാഞ്ചെസ്റ്ററിനടുത്തുള്ള പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തിലായിരുന്നു ബ്രിട്ടനിലെ വിശ്വാസികളുടെ ആത്മീയ സമ്മേളനമായി മാറിയ മെത്രാഭിഷേക ചടങ്ങ്. സാക്ഷികളായി ലോകത്തിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികരും പതിനായിരത്തോളം വിശ്വാസികളും പങ്കെടുത്തു. രാവിലെ മുതല്‍ക്കേ സ്‌റ്റേഡിയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. 1.15ന് മെത്രാഭിഷേക ശുശ്രൂഷകളുടെ തിരുക്കര്‍മ്മങ്ങളും ആരംഭിച്ചു. സീറോ Read more about മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി[…]

യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കും

07:57 pm 7/10/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ര്‍ട്ട്: യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യൂറോ റിട്ടെയില്‍ പെയ്‌മെന്റ് ബോര്‍ഡ് അറിയിച്ചു. ഒരു ഇമെയില്‍ അയച്ചാല്‍ പോകുന്ന വേഗതയില്‍ യൂറോപ്പിനള്ളിലെ ബാങ്ക് ട്രാന്‍സഫറുകള്‍ അടുത്ത വര്‍ഷം ജനുവരി 01 മുതല്‍ വേഗത്തിലാക്കും. യൂറോപ്പിലെ എല്ലാ പ്രധാന ബാങ്കുകളുമായി ഈ ബാങ്ക് ട്രാന്‍സഫര്‍ സിസ്റ്റം ഇന്‍സ്റ്റന്റ് പെയ്‌മെന്റ് ഇന്‍ റിയല്‍ ടൈം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യൂറോ റിട്ടെയില്‍ പെയ്‌മെന്റ് ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ Read more about യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കും[…]