യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കും

07:57 pm 7/10/2016
ജോര്‍ജ് ജോണ്‍
Newsimg1_50647960
ഫ്രാങ്ക്ര്‍ട്ട്: യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യൂറോ റിട്ടെയില്‍ പെയ്‌മെന്റ് ബോര്‍ഡ് അറിയിച്ചു. ഒരു ഇമെയില്‍ അയച്ചാല്‍ പോകുന്ന വേഗതയില്‍ യൂറോപ്പിനള്ളിലെ ബാങ്ക് ട്രാന്‍സഫറുകള്‍ അടുത്ത വര്‍ഷം ജനുവരി 01 മുതല്‍ വേഗത്തിലാക്കും.

യൂറോപ്പിലെ എല്ലാ പ്രധാന ബാങ്കുകളുമായി ഈ ബാങ്ക് ട്രാന്‍സഫര്‍ സിസ്റ്റം ഇന്‍സ്റ്റന്റ് പെയ്‌മെന്റ് ഇന്‍ റിയല്‍ ടൈം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യൂറോ റിട്ടെയില്‍ പെയ്‌മെന്റ്
ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജര്‍മനിയില്‍ ഡോയിച്ചേ ബാങ്ക്, കൊമേഴ്‌സ് ബാങ്ക് എന്നിവ ഈ ട്രാന്‍സഫര്‍ സിസ്റ്റത്തില്‍ യൂറോ റിട്ടെയില്‍ പെയ്‌മെന്റ് ബോര്‍ഡുമായി ഈ പരീക്ഷണത്തില്‍ സഹകരിക്കുന്നു.

ഇന്‍സ്റ്റന്റ് പെയ്‌മെന്റ് ഇന്‍ റിയല്‍ ടൈം നിലവില്‍ വരുന്നത് യൂറോപ്പിലെ സാധാരണക്കാര്‍ക്ക് വളരെ പ്രയോജനപ്രദമാണ്. ഇപ്പോഴത്തെ സാധാരണ ബാങ്ക് ട്രാന്‍സഫര്‍ പെയ്‌മെന്റുകള്‍ 24 മണിക്കൂര്‍ മുതല്‍ 3 – 4 ദിവസം വരെ സമയം എടുക്കുന്നുണ്ട്. ഈ
സമയം ട്രാന്‍സഫര്‍ ചെയ്യുന്ന ബാങ്കുകള്‍ പരമാവധി അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു.