ജര്‍മനിയില്‍ ഒമ്പതു ലക്ഷം പേരുടെ ഇന്റര്‍നെറ്റ് ഹാക്ക് ചെയ്തു

09:11 am 1/12/2016

Newsimg1_38368753

ബര്‍ലിന്‍: ജര്‍മന്‍ ടെലികോമിന്റെ ഒമ്പതു ലക്ഷം ഉപഭോക്താക്കളെ ഹാക്ക് ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് ജര്‍മനിയിലെ ഒമ്പതു ലക്ഷം ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ബന്ധം നഷ്ടപ്പെട്ടത്. ഇതെക്കുറിച്ച് അന്വേഷണം നടത്തുന്ന ജര്‍മന്‍ ടെലികോം ഹാക്കര്‍മാരയാണ് മുഖ്യമായി സംശയിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത് ഫോണ്‍, ടെലിവിഷന്‍ സേവനങ്ങളും തടസപ്പെടാന്‍ കാരണമായി. ഡയല്‍ അപ്പീല്‍ റൂട്ടറുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന പ്രശ്‌നമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനു പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം.

ചിലതരം റൂട്ടറുകള്‍ക്കു മാത്രമാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇത് ഏതൊക്കെ തരം മോഡലുകളാണെന്ന് പരിശോധിച്ചു വരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മറ്റും കേബിളുകള്‍ മുറിയുമ്പോള്‍ ചെറിയ പ്രദേശങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുന്നതു സാധാരണമാണ്. ഇത്തരത്തില്‍ വ്യാപകമായ വിച്ഛേദനം അത്യപൂര്‍വമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍