ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്ക്കാരം

09:12 am 1/12/2016

Newsimg1_19909311
എടത്വാ: സംസ്ഥാന പൊതു വിദ്യഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വ്യാപകമാക്കുന്നതിന് ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഗാന്ധിദര്‍ശന്‍ പദ്ധതിക്ക് നല്കുന്ന മാതൃകപരമായ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക ഗാന്ധി ദര്‍ശന്‍ പുരസ്കാരം നല്കി ആദരിച്ചു .

ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശശികുമാര്‍ ജി.വാര്യര്‍ അദ്യക്ഷത വഹിച്ചു.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പുരസ്കാരം സമ്മാനിച്ചു.റവ.ഫാദര്‍ ജോര്‍ജ് കൊച്ചുപറമ്പില്‍ ഷാള്‍ അണിയിച്ചു.ഗാന്ധി ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജി.രാധാകൃഷ്ണന്‍ ,ടോം ജെ കൂട്ടക്കര ,ട്രീസ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള കുഷ്ഠ രോഗികളുടെ ഇടയിലും കഴിഞ്ഞ 22 വര്‍ഷമായി സാമൂഹ്യക്ഷേമ ജീവകാരുണ്യ സേവന രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക, യു.ആര്‍.എഫ് യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യൂത്ത് അവാര്‍ഡുകള്‍ കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യുയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ്, കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റ്ന്‍ പുരസ്ക്കാരം എന്നിവയും നേടിയിട്ടുണ്ട്.

വേള്‍ഡ് പീസ് ചെയിന്‍ പ്രമോഷണല്‍ കൗണ്‍സില്‍ അന്തര്‍ദേശിയ ജനറല്‍ സെക്രട്ടറി, ഗിന്നസ് & യു.ആര്‍.എഫ് റിക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഗ്ലോബല്‍ നോണ്‍ റസിഡന്റ്‌സ് ഓഫ് കേരളൈറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ , കേരള സംസ്ഥാന പൗരാവകാശ സമിതി വൈസ് പ്രസിഡന്റ് ,ജനകീയ ജാഗ്രത സമിതി സംസ്ഥാന ചെയര്‍മാന്‍ ,ചങ്ങനാശേരി അതിരൂപത സെന്‍ട്രല്‍ പി.ടി.എ വൈസ് പ്രസിഡന്റ് ,വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ,ബെറാഖാ ഫൗണ്ടേഷന്‍ പ്രസിസ്ഥന്‍റ് എന്നീ നിലകളില്‍ വിവിധ പ്രസ്ഥാനങ്ങള്‍ക്ക ഡോ.ജോണ്‍സണ്‍ നേതൃത്വം നല്കുന്നു.

ഗാന്ധി പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വേള്‍ഡ് പീസ് ചെയിന്‍ പ്രമോഷണല്‍ കൗണ്‍സില്‍ ഡല്‍ഹിയില്‍ പ്രദര്‍ശനം നടത്തിയ ലോക സമാധാന ചങ്ങല ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടിയിരുന്നു.